സുനിതയുടെ മടക്ക യാത്ര അനിശ്ചിതത്വം നീങ്ങി
text_fieldsസുനിത വില്യംസ്
എട്ട് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും മടക്കയാത്ര സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ക്രൂ ഡ്രാഗൺ വാഹനത്തിലാണ് ഇരുവരെയും ഭൂമിയിലെത്തിക്കുക.
നേരത്തെ, സ്പേസ് എക്സിന്റെ മറ്റൊരു വാഹനത്തിൽ കൊണ്ടുവരാനായിരുന്നു തീരുമാനം. എന്നാൽ, സാങ്കേതിക തകരാർ മൂലം യാത്ര അനിശ്ചിതമായി നീട്ടിവെക്കേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് പഴയ ഡ്രാഗൺ വാഹനം വീണ്ടും ഉപയോഗിക്കാൻ തീരുമാനിച്ചത്. മാർച്ച് 12ന് വാഹനം ഭൂമിയിൽനിന്ന് കുതിക്കും. മാർച്ച് 20ഓടെ, സുനിതക്ക് ഭൂമിയിലെത്താനാകും. നേരത്തെ നിശ്ചയിച്ചതനുസരിച്ച്, മാർച്ച് 25നായിരുന്നു വാഹനം ഭൂമിയിൽനിന്ന് പുറപ്പെടേണ്ടയിരുന്നത്.

