മികച്ച എതിരാളിയെ കോൺഗ്രസ് ചോദിച്ചു വാങ്ങി - കെ.ആർ മീര
text_fieldsനിലമ്പൂർ: മികച്ച എതിരാളിയെ ചോദിച്ചു കോൺഗ്രസ് ചോദിച്ചുവാങ്ങിയെന്ന് സാഹിത്യകാരി കെ.ആർ മീര. നിലമ്പൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി എം. സ്വരാജിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെ.ആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്.
അവഹേളനവും സ്വഭാവഹത്യയുമാണ് രാഷ്ട്രീയപ്രവർത്തനം എന്നു വിശ്വസിച്ച് എഫ്.ബിയിലും ചാനലുകളിലും മംഗലശേരി നീലകണ്ഠൻമാരും അയ്യപ്പൻകോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിനു എം.സ്വരാജിനു നന്ദിയെന്നും മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോൺഗ്രസിനു പ്രത്യേകം അഭിനന്ദനമെന്നുമാണ് പോസ്റ്റിലുള്ളത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം
അവഹേളനവും സ്വഭാവഹത്യയുമാണു രാഷ്ട്രീയപ്രവർത്തനം എന്നു വിശ്വസിച്ച് എഫ്.ബിയിലും ചാനലുകളിലും മംഗലശേരി നീലകണ്ഠൻമാരും അയ്യപ്പൻകോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിനു എം.സ്വരാജിനു നന്ദി.
മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോൺഗ്രസിനു പ്രത്യേകം അഭിനന്ദനം.

