
പഴയ ഒരു രൂപ നോട്ടുകൾക്ക് ഇവിടെ വില ₹ 49,999 !!
text_fieldsഒരു കാലത്ത് പലരും കൗതുകത്തോടെ സൂക്ഷിച്ച പഴയ നോട്ടുകൾക്കും നാണയങ്ങൾക്കും ഇന്ന് വില പതിനായിരങ്ങൾ. പഴയ നോട്ടുകളും നാണയങ്ങളും വിൽപ്പനക്കുവെച്ച കോയിൻ ബസാർ എന്ന വെബ്സൈറ്റിൽനിന്ന് മോഹവില നൽകി താൽപ്പര്യക്കാർക്ക് ഇവ ഒാൺലൈനായി വാങ്ങാനാകും.
മുൻ കേന്ദ്ര ധനമന്ത്രി ഹിരുഭായ് എം. പട്ടേൽ ഒപ്പിട്ട, 1957ൽ പുറത്തിറക്കിയ ഒരു നോട്ടിെൻറ കെട്ട് 44,999 രൂപക്കാണ് വിൽപ്പനക്ക് വെച്ചിരിക്കുന്നത്. 123456 എന്ന സീരീസിലാണ് ഇൗ നോട്ടുകൾ ആരംഭിക്കുന്നത്. ഇതിെൻറ യഥാർഥ വില 49,999 രൂപയാണെന്നും ഒാഫർ പ്രകാരമാണ് 44,999 രൂപക്ക് നൽകുന്നതെന്നും ഇതോടൊപ്പമുള്ള കുറിപ്പിൽ പറയുന്നു.
https://coinbazzar.com/ വെബ്സൈറ്റിൽ കയറി ഷോപ്പ് എന്ന വിഭാഗം സന്ദർശിച്ചാൽ 'നോട്ട് ബണ്ടിൽ' എന്ന സെക്ഷൻ കാണാനാകും. ഇവിടെയാണ് ഇത്തരം അമൂല്യ വസ്തുക്കൾ വാങ്ങാൻ സാധിക്കുക. ഒാരോ നോട്ടിെൻറയും വിശദാംശങ്ങളും ഇതോടൊപ്പം കൊടുത്തിട്ടുണ്ട്.
50െൻറ പഴയ നോട്ടുകൾ 8,200 രൂപക്കും പത്തിെൻറയും അഞ്ചിെൻറയും നോട്ടുകൾ 2999 രൂപക്കും രണ്ട് രൂപ നോട്ട് 4,999 രൂപക്കും വാങ്ങാം. 2015ലാണ് ഇൗ വെബ്സൈറ്റ് ആരംഭിക്കുന്നത്. ബ്രിട്ടീഷ് ഇൗസ്റ്റ് ഇന്ത്യ കമ്പനിയുടെ കാലത്തെ നാണയങ്ങൾ, വിദേശ രാജ്യങ്ങളിലെ കറൻസികൾ, വിവിധ മെഡലുകൾ തുടങ്ങിയവയും ഇൗ വെബ്സൈറ്റിലൂടെ സ്വന്തമാക്കാനാകും.
