ആ പൊലീസുകാരി അപ്പോൾ അവിടെ എത്തിയിരുന്നില്ലെങ്കിൽ -ട്രെയിനടിയിൽപ്പെട്ടാതെ രക്ഷപ്പെട്ട് യുവതി
text_fieldsലഖ്നോ: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അടിയിലേക്ക് വീഴാൻപോയ യുവതിയെ രക്ഷിച്ച് വനിത കോൺസ്റ്റബിൾ. ലഖ്നോ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. റെയിൽവേ മന്ത്രാലയമാണ് കഴിഞ്ഞദിവസം ഔദ്യോഗിക ട്വിറ്ററിൽ ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്.
സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി നില തെറ്റി പ്ലാറ്റ്ഫോമിലേക്ക് വീഴുന്നത്. ട്രെയിനിന്റെ അടിയിലേക്ക് വീഴാൻ പോകുന്ന ഇവരെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾ വിനീത കുമാരി തക്കസമയത്തെത്തി പിന്നോട്ട് വലിച്ചു രക്ഷിക്കുന്നതാണ് വിഡിയോയിലുള്ളത്.
लखनऊ स्टेशन पर महिला यात्री चलती ट्रेन में चढ़ने का प्रयास करते हुए गिर गई, जिसे ड्यूटी पर तैनात सतर्क कॉन्स्टेबल विनीता कुमारी द्वारा त्वरित कार्रवाई करते हुए सुरक्षित बचा लिया गया।
— Ministry of Railways (@RailMinIndia) February 23, 2021
आप से अनुरोध है की चलती हुई गाड़ी में चढ़ने-उतरने का प्रयास ना करें यह जानलेवा हो सकता है। pic.twitter.com/wLFF87yn0f
യുവതിക്കൊപ്പമുള്ളയാൾ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറുന്നുണ്ട്്. പിന്നാലെ കയറാൻ ശ്രമിക്കുന്ന യുവതിക്ക് അതിന് കഴിയുന്നില്ല. പ്ലാറ്റ്േഫാമിലേക്ക് വീണ അവർ ട്രെയിനിൽ നിന്ന് പിടിവിടാത്തതിനാൽ അൽപംദൂരം വലിച്ചിഴക്കപ്പെടുന്നുമുണ്ട്. അേപ്പാളാണ് വിനീത കുമാരി ഓടിയെത്തി അവരെ രക്ഷിക്കുന്നത്. ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കരുതെന്ന മുന്നറിയിപ്പും വിഡിയോക്കൊപ്പം റെയിൽവേ മന്ത്രാലയം നൽകുന്നു.

