ഏഷ്യൻ അണ്ടർ 20 അത്ലറ്റിക്സ്: രണ്ടു സ്വർണം കൂടി, ഇന്ത്യ മൂന്നാമത്
text_fieldsവനിത 4x400 മീ. റിലേയിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യൻ ടീം
സോൾ: ദക്ഷിണ കൊറിയയിലെ യെച്ചിയോൺ വേദിയായ ഏഷ്യൻ അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം. ആറു വീതം സ്വർണവും വെങ്കലവും ഏഴു വെള്ളിയുമടക്കം 19 മെഡലുകളാണ് നേടിയത്. ജപ്പാൻ (14 സ്വർണം, നാലു വെള്ളി, അഞ്ചു വെങ്കലം) ഒന്നും ചൈന (11 സ്വർണം, അഞ്ചു വെള്ളി, മൂന്നു വെങ്കലം) രണ്ടും സ്ഥാനത്തെത്തി. സമാപന നാൾ ഇന്ത്യക്ക് രണ്ടു വീതം സ്വർണവും വെള്ളിയും ഒരു വെങ്കലവും ലഭിച്ചു.
വനിത 4x400 മീ. റിലേ ടീമും 1500 മീറ്റർ ഓട്ടത്തിൽ ലക്ഷിത വിനോദ് സാൻഡിലയുമാണ് സ്വർണനേട്ടക്കാർ. പുരുഷന്മാരുടെ 4x400 മീ. റിലേ ടീമിനും 5000 മീറ്റർ ഓട്ടത്തിൽ ശിവാജി പരശു മാഡപ്പഗൗദ്രക്കും വെള്ളിയും 1500 മീറ്ററിൽ മെഹ്ദി ഹസന് വെങ്കലവും കിട്ടി. 3:40.49 മിനിറ്റിലാണ് ഇന്ത്യയുടെ വനിത 4x400 മീ. റിലേ ടീം ഒന്നാമതെത്തിയത്.
പുരുഷ ടീം 3:08.78 മിനിറ്റിൽ ഓട്ടം പൂർത്തിയാക്കി രണ്ടാം സ്ഥാനത്തെത്തി. വനിതകളുടെ 1500 മീറ്ററിൽ 4:24.23 മിനിറ്റിൽ ഫിനിഷ് ചെയ്തായിരുന്നു ലക്ഷിതയുടെ സ്വർണം. പുരുഷന്മാരുടെ 5000 മീറ്ററിൽ രണ്ടാമതെത്താൻ 14:49.05 മിനിറ്റെടുത്തു ശിവാജി പരശു.

