പരാഗ്വേക്കെതിരെ ബ്രസീലിന് ആശ്വാസം
text_fieldsദോഹ: പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ടൂർണമെന്റിൽ പരാഗ്വേക്കെതിരെ ബ്രസീലിന് ആശ്വാസ ജയം. നിശ്ചിതസമയത്ത് ഇരു ടീമുകളും ഗോളൊന്നും നേടാതെ പിരിയുകയായിരുന്നു. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കളി നീണ്ടപ്പോൾ ആദ്യ അഞ്ച് പെനാൽറ്റി ഷൂട്ടൗട്ട് അടിച്ച് ബ്രസീൽ ജയം സ്വന്തമാക്കി. പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ച ബ്രസീലിന് കരുത്തരായ ഫ്രാൻസ് ആയിരിക്കും എതിരാളികൾ. അതേസമയം, കാനഡക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ട് വിജയത്തോടെ അയർലൻഡ് പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചു. നിശ്ചിതസമയത്ത് ടൂർണമെന്റ് പൂർത്തിയായപ്പോൾ ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു.
അമേരിക്കക്കെതിരായ ടൂർണമെന്റിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ മൊറോകോക്ക് വിജയം. ന്യൂ കാലിഡോണിയക്കെതിരെ നേടിയ ചരിത്രവിജയവുമായാണ് മെക്സികോ ഗ്രൂപ് ജോതാക്കളായ അമേരിക്കയെ നേരിട്ടത്. നിശ്ചിതസമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി പിരിയുകയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ച മൊറോകോ പ്രീ ക്വാർട്ടറിൽ മാലിയെ നേരിടും.

