മെഹ്ഫിലും ആരതിയും ബെസ്റ്റ്
text_fieldsപുരുഷ വിഭാഗം ലോങ്ജംപിൽ സ്വർണം നേടുന്ന
തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിെൻറ
പി.എൻ. മെഹ്ഫിൽ ജാസിൽ -ചിത്രം: കെ. വിശ്വജിത്ത്
തേഞ്ഞിപ്പലം: ഇരിങ്ങാലക്കുട ക്രൈസ്റ്റിലെ ലോങ് ജംപ് താരം മെഹ്ഫില്‍ ജാസിം മീറ്റിലെ മികച്ച പുരുഷ അത്ലറ്റായും ഇതേ കോളജിൽ നിന്നുള്ള 400 മീ., 400 മീ. ഹർഡിൽസ് സ്വര്‍ണ ജേതാവ് ആര്. ആരതിയും വനിത താരമായും തെരഞ്ഞെടുക്കപ്പെട്ടു. മീറ്റിൽ ആകെ എട്ടുപേർ ഇരട്ട സ്വർണം നേടി. ക്രൈസ്റ്റ് കോളജിലെ പി.എസ്. സൂര്യ (5000 മീ., 10000മീ.), എൻ.വി. അമിത് (5000മീ., 10000 മീ.), കെ.എ. അഖിൽ (800മീ, 1500മീ.) എന്നിവരാണ് മൂന്നാം ദിനത്തിൽ ഇരട്ട നേട്ടം തികച്ചത്. ആദ്യ രണ്ടു ദിനങ്ങളിൽ അഞ്ചുപേർ ഡബ്ലടിച്ചിരുന്നു.

