Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആഷസ് മൂന്നാം ടെസ്റ്റ്; ആസ്ട്രേലിയ 263ന് പുറത്ത്
text_fieldsbookmark_border
ലണ്ടൻ: ലീഡ്സിൽ നടക്കുന്ന ആഷസ് മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ആസ്ട്രേലിയ 263 റൺസിന് പുറത്ത്. മിച്ചൽ മാർഷിന്റെ (118) സെഞ്ച്വറി മാത്രമാണ് ഒന്നാം ദിനം ഓസീസിന് ആശ്വാസമായത്.
34 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ മാർക് വുഡിന്റെയും മൂന്നുപേരെ പുറത്താക്കിയ ക്രിസ് വോക്സിന്റെയും പേസിനു മുന്നിൽ സന്ദർശകർ മുട്ടുമടക്കുകയായിരുന്നു. നാലു വിക്കറ്റിന് 85 റൺസ് എന്ന നിലയിൽ തകരവെയാണ് മാർഷും ട്രാവിസ് ഹെഡും (39) ചേർന്ന് ടീമിനെ കരകയറ്റിയത്. 240ൽ അഞ്ചാം വിക്കറ്റ് വീണ ആസ്ട്രേലിയക്ക് പിന്നീട് അധികം തുടരാനായില്ല. പരമ്പരയിൽ 2-0ത്തിന് മുന്നിലാണ് ഓസീസ്.
Next Story

