മാക്സ്വെൽ തിരിച്ചുവന്നു; ഓസീസിന് ജയം, പരമ്പര
text_fieldsലണ്ടൻ: സംഘർഷങ്ങളിൽ ഉഴറിയ മനസ്സ് തിരിച്ചുപിടിക്കാൻ അവധിയെടുത്ത് വീട്ടിലിരുന്ന് ഒരു വർഷത്തോളം കഴിഞ്ഞ് വീണ്ടും ബാറ്റെടുത്ത മാക്സ്വെല്ലിന് സെഞ്ച്വറിത്തിളക്കം. അലക്സ് കാരിക്കൊപ്പം ഡബ്ൾ സെഞ്ച്വറി കൂട്ടുകെട്ടുമായി താരം നയിച്ചപ്പോൾ കരുത്തരായ ഇംഗ്ലണ്ടിനെതിരെ കങ്കാരുപ്പടക്ക് ആവേശ ജയം. ഇതോടെ മൂന്നുകളികളടങ്ങിയ ഏകദിന പരമ്പര 2-1ന് സന്ദർശകരായ ആസ്ട്രേലിയ സ്വന്തമാക്കി.
2015നു ശേഷം ആദ്യമായാണ് സ്വന്തം നാട്ടിൽ ഇംഗ്ലണ്ട് പരമ്പര തോൽക്കുന്നത്. ആദ്യ കളിയിൽ 77 റൺസ് കുറിച്ചിരുന്ന മാക്സ്വെൽ ടൂർണമെൻറിലെ താരമായും ഏകദിനത്തിൽ അതിവേഗം 3,000 കുറിക്കുന്ന റെക്കോഡ് വേട്ടക്കാരനായും മാറി.
കഴിഞ്ഞ ഒക്ടോബറിൽ അവധിയെടുത്ത താരത്തെ ഫെബ്രുവരിയിൽ തിരിച്ചുവിളിച്ചിരുന്നെങ്കിലും കൈമുട്ടിന് ശസ്ത്രക്രിയക്കായി പിന്മാറുകയായിരുന്നു.

