Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോക്​സിങ്​ ഡേ ടെസ്റ്റിൽ ആസ്​ട്രേലിയക്ക്​ ബാറ്റിങ്​ തകർച്ച; 195ന്​ പുറത്ത്​

text_fields
bookmark_border
ബോക്​സിങ്​ ഡേ ടെസ്റ്റിൽ ആസ്​ട്രേലിയക്ക്​ ബാറ്റിങ്​ തകർച്ച; 195ന്​ പുറത്ത്​
cancel

മെൽബൺ: ഇന്ത്യക്കെതിരായ ബോക്​സിങ്​ ഡേ ക്രിക്കറ്റ്​ ടെസ്റ്റിൽ ആസ്​ട്രേലിയ 195 റൺസിന്​ പുറത്ത്​. ഇന്ത്യക്കായി ജസ്​പ്രീത്​ ബുംറ നാല്​ വിക്കറ്റ്​ വീഴ്​ത്തി. അശ്വിൻ മൂന്ന്​ വിക്കറ്റും സിറാജ്​ രണ്ട്​ വിക്കറ്റും നേടി.

48 റൺസെടുത്ത മാറുസ്​ ലാബുഷ്​ചേഞ്ചാണ്​ ഓസീസ്​ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്​. ട്രാവിസ്​ ഹെഡ്​ 38 റൺസും മാത്യു വാഡ 30 റൺസും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ ആദ്യ വിക്കറ്റ്​ നഷ്​ടമായി. റണ്ണൊന്നുമെടുക്കാതെ മായങ്ക്​ അഗർവാളാണ്​ പുറത്തായത്​. ശുഭ്​മാൻ ഗില്ലും ചേതേശ്വർ പൂജാരയുമാണ്​ ക്രീസിൽ. മിച്ചൽ സ്റ്റാർക്കാണ് വിക്കറ്റ്​ വീഴ്​ത്തിയത്​.

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ്​ ടെസ്റ്റിൽ ആസ്​ട്രേലിയ വിജയിച്ചിരുന്നു. വിരാട്​ കോഹ്​ലിയുടെ അഭാവത്തിൽ രഹാനയാണ് രണ്ടാം ടെസ്റ്റിൽ​ ടീമിനെ നയിക്കുന്നത്​. ​​ശുഭ്​മാൻ ഗില്ലി​േന്‍റയും മുഹമ്മദ്​ സിറാജി​േന്‍റയും അരങ്ങേറ്റ മത്സരം കൂടിയാണ്​ ബോക്​സിങ്​ ഡേ ടെസ്റ്റ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India-Australia Second Test Match
Next Story