'സഞ്ജൂ, അടുത്ത കളിക്കുണ്ടാകുമോ?'; ബൗണ്ടറി ലൈനിന് അരികെ നിന്ന താരത്തോട് മലയാളികൾ VIDEO
text_fieldsകാൻബറ: ആസ്ട്രേലിയക്കെതിരായ ഇന്ത്യൻ ഏകദിന ടീമിൽ ഏതായാലും അരങ്ങേറാനായില്ല, ട്വൻറി 20 പരമ്പരയിലെങ്കിലും പ്രിയ താരം സഞ്ജു സാംസണെ കാണാനാകുമോ എന്ന് ഉറ്റുനോക്കുകയാണ് മലയാളികൾ.
മൂന്നാം ഏകദിനത്തിനിടെ കാൻബറയിലെ സ്റ്റേഡിയത്തിലെ ബൗണ്ടറി ലൈനിനരികെ നിന്ന് ടി.നടരാജനോട് സംസാരിക്കുന്ന സഞ്ജുവിനോട് ഗാലറിയിലെ മലയാളികൾ കൗതുകം വിളിച്ചുചോദിക്കുന്ന വിഡിയോ വൈറലായിരിക്കുകയാണ്. ''സഞ്ജൂ, അടുത്ത കളിക്കുണ്ടാകുമോ' എന്നായിരുന്നു ചോദ്യം. തിരിഞ്ഞുനോക്കിയ സഞ്ജുവിൻെറ പ്രതികരണം വിഡിയോയിൽ വ്യക്തമല്ല.നാളെ കാൻബറയിൽ വെച്ചാണ് ആദ്യ ട്വൻറി 20 ആരംഭിക്കുന്നത്.
ഇന്ത്യൻ ടീമിൽ ഉൾപ്പെടാറുണ്ടെങ്കിലും മിക്ക സമയവും കരക്കിരിക്കലോ വാട്ടർ ബോയ് ആകലോ ആണ് സഞ്ജുവിൻെറ ജോലി. വെറും 4 ട്വൻറി 20കളിൽ മാത്രമാണ് സഞ്ജുവിന് ഇന്ത്യക്കായി കളത്തിലിറങ്ങാനായിട്ടുള്ളത്. അതിലൊന്നും കാര്യമായി തിളങ്ങാനും ആയിരുന്നില്ല.

