
ധോണി ഇതിഹാസം; അതുപോലെ കളിക്കാൻ ആർക്കുമാവില്ല –സഞ്ജു
text_fieldsദുബൈ: എം.എസ്.ധോണിയുമായുള്ള താരതമ്യങ്ങൾ തള്ളി സഞ്ജു സാംസൺ. 'ധോണിയെ പോലെ കളിക്കുക എളുപ്പമല്ല. ഞാൻ ഒരിക്കലും അങ്ങനെ ചിന്തിക്കാറില്ല. അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസമാണ്. ആർക്കും അത് അനുകരിക്കാനാവില്ല. എെൻറ ശൈലിയിലാണ് ഞാൻ കളിക്കുന്നത്' -സഞ്ജു പറഞ്ഞു.
കഴിഞ്ഞ മത്സരത്തിനു പിന്നാലെ ശശി തരൂർ എം.പിയും മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറും ധോണി താരതമ്യത്തിൽ കൊമ്പുകോർത്തിരുന്നു.സഞ്ജുവിൻെറ ഉജ്ജ്വല പ്രകടനത്തിന് പിന്നാലെ ക്രിക്കറ്റ് പ്രേമിയായ ശശി തരൂർ എം.പി ട്വീറ്റ് ചെയ്തത് ഇങ്ങന: ''എനിക്ക് സഞ്ജുവിനെ പത്തുവർഷത്തിലേറെയായി അറിയാം. അവന് 14 വയസ്സുള്ളപ്പോൾ തന്നെ അവൻ അടുത്ത ധോണിയാണെന്ന് ഞാൻ പറഞ്ഞിരുന്നു. ആ പ്രവചനം സത്യമാകുന്ന ദിനം വന്നണഞ്ഞിരിക്കുകയാണ്. ഐ.പി.എല്ലിലെ രണ്ട് വിസ്മയകരമായ ഇന്നിങ്സുകളിലൂടെ ഒരു ലോകോത്തര താരം വന്നിരിക്കുന്നു''.
തൊട്ടുപിന്നാലെ മറുപടിയുമായി മുൻ ഇന്ത്യൻ ഓപ്പണറും പാർലമെൻറ് അംഗവുമായ ഗൗതം ഗംഭീറെത്തി. സഞ്ജു അടുത്ത ധോണിയാകുമെന്ന തരൂരിൻെറ ട്വീറ്റ് ഗംഭീർ റീട്വീറ്റ് ചെയ്തതിങ്ങനെ: ''സഞ്ജു സാംസൺ അടുത്ത മറ്റാരുമാകേണ്ടതില്ല. അവൻ ഇന്ത്യൻ ക്രിക്കറ്റിൻെറ സഞ്ജു സാംസൺ തന്നെ ആയാൽ മതി''.
സഞ്ജുവിനെ മറ്റാരുമായും താരതമ്യപ്പെടുത്തരുതെന്നും അവൻെറ ഏറ്റുവും മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂവെന്നും ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്തും രംഗത്തെത്തി.
