തടസ്സങ്ങളിൽ നിന്ന് കരുത്താർജിക്കുന്നതാണ് വിജയം -സഞ്ജു
text_fieldsതിരുവനന്തപുരം: കരിയറിൽ ഓരോ തടസ്സങ്ങളുണ്ടാകുമ്പോഴും അവയിൽ നിന്നൊക്കെ കരുത്താർജിക്കുന്നതാണ് തന്റെ വിജയമെന്ന് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ലോകകപ്പ് ക്രിക്കറ്റ് ടീമിൽ ഇടംലഭിക്കാതെ പോയത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ചിലർക്ക് ഇന്ത്യൻ ടീമിൽ പെട്ടെന്ന് ഇടം ലഭിക്കും. മറ്റുചിലർക്ക് വൈകിയും. ഇന്ത്യൻ സീനിയർ ടീമിൽ ഇടമില്ലാത്തതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ കണ്ടു. അതിനുപിന്നിൽ നടക്കുന്നത് പലരും അറിയുന്നില്ല. കേരള ക്രിക്കറ്റ് അസോസിയേഷന് എനിക്ക് നൽകുന്ന പിന്തുണ വലുതാണ്. ഗ്രീൻഫീൽഡിലെ മത്സരത്തിൽ താൻ ഇല്ലാത്തതിനെച്ചൊല്ലി പ്രതിഷേധമുയരുമെന്ന് കരുതുന്നില്ല. ഇന്ത്യ എ ടീമിനെ നയിക്കുന്നത് വെല്ലുവിളിയാണെന്ന് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജു കൂട്ടിച്ചേർത്തു. സഞ്ജുവിനെ കേരള ക്രിക്കറ്റ് അസോസിയേഷൻ അനുമോദിച്ചു.

