Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'അല്ലേലും ഈ നശിച്ച കപ്പ് ഞങ്ങൾക്ക് വേണ്ടടാ'; ബാംഗ്ലൂരിനെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ
text_fieldsbookmark_border
ദുൈബ: അതേ, 2020 ഒരു അസാധാരണ വർഷമല്ല. കാരണം ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഈ വർഷവും കപ്പെടുക്കാതെ മടങ്ങിയിരിക്കുന്നു. സീസണിൻെറ തുടക്കത്തിൽ നന്നായി കളിച്ച ബാംഗ്ലൂർ തുടർച്ചയായ അഞ്ച് മത്സരങ്ങൾ പരാജയപ്പെട്ടാണ് സീസൺ അവസാനിപ്പിച്ച് മടങ്ങുന്നത്.
വിരാട് കോഹ്ലി, എ.ബി ഡിവില്ലിയേഴ്സ്, ആരോൺ ഫിഞ്ച്, മുഈൻ അലി, ഡെയ്ൽ സ്റ്റെയിൻ തുടങ്ങിയ ലോകോത്തര താരങ്ങൾ ഉണ്ടായിട്ടും ഈ വർഷവും കപ്പിൽ മുത്തമിടാതെ മടങ്ങാനാണ് ബാംഗ്ലൂരിൻെറ വിധി. ഏറ്റവും ആരാധകരുള്ള ക്ലബുകളിലൊന്നായിട്ടും ഒരു ഐ.പി.എൽ കിരീടമെന്ന കോഹ്ലിയുടെയും കൂട്ടരുടെയും കാത്തിരിപ്പ് നീളുകയാണ്. ബാംഗ്ലൂർ പുറത്തായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെ ചാകരയായിരുന്നു.
Next Story

