Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴ തുടരുന്നു; ഗുജറാത്ത്-കൊൽക്കത്ത മത്സരം വൈകുന്നു

text_fields
bookmark_border
മഴ തുടരുന്നു; ഗുജറാത്ത്-കൊൽക്കത്ത മത്സരം വൈകുന്നു
cancel

അഹമ്മദാബാദ്: കനത്തമഴ തുടരുന്നതിനാൽ ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസ് കൊൽകത്ത നൈറ്റ് റൈഡേഴ്സ് മത്സരം വൈകുന്നു. നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇടക്കിടെ പെയ്യുന്ന മഴമൂലം ടോസിടാൻ പോലും കഴിയാത്ത സാഹചര്യമാണ്.

മഴമാറി ഗ്രൗണ്ട് ക്ലിയർ ആണെങ്കിൽ അഞ്ച് ഓവർ വീതമുള്ള മത്സരം 10.50 വരെ ആരംഭിക്കാം. മത്സരം പൂർണമായും ഉപേക്ഷിക്കേണ്ടി വന്നാൽ ഇരു ടീമും ഒരോ പോയിന്റ് വീതം പങ്കുവെക്കും.


12 മത്സരങ്ങളിൽ നിന്ന് 10 പോയിന്റ് മാത്രമുള്ള ഗുജറാത്ത് ടൈറ്റൻസിന് പ്ലേ ഓഫിലേക്ക് അതിവിദൂര സാധ്യത മാത്രമാണുള്ളത്. മഴമൂലം കളി ഉപേക്ഷിക്കേണ്ടി വന്നാൽ പ്ലേ ഓഫ് കാണാതെ പുറത്താകും. 18 പോയിന്റുമായി ടേബ്ളിൽ ഒന്നാം സ്ഥാനത്തുള്ള കൊൽകത്ത നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - The rain continues; Gujarat-Kolkata match delayed
Next Story