Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗവാസ്കർ, സചിൻ, ദ്രാവിഡ് എന്നിവരുടെ പരിശീലകനായിരുന്ന വാസൂ പരഞ്ജപെ അന്തരിച്ചു
text_fieldsbookmark_border
മുംൈബ: മുൻ ക്രിക്കറ്റ് താരവും പ്രശസ്ത പരിശീലകനുമായിരുന്ന വാസൂ പരഞ്ജപെ അന്തരിച്ചു. 82 വയസ്സായിരുന്നു. ബറോഡക്കും മുംബൈക്കും വേണ്ടി 29 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്.
സുനിൽ ഗവാസ്കർ, ദിലീപ് വെങ്സാർക്കർ, സചിൻ ടെണ്ടുൽകർ, രാഹുൽ ദ്രാവിഡ്, രോഹിത് ശർമ തുടങ്ങിയ പ്രമുഖ താരങ്ങളുടെ പരിശീലകൻ എന്ന നിലയിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ അറിയപ്പെട്ടിരുന്ന വ്യക്തിയാണ് വാസൂ പരഞ്ജപെ.
1956 മുതൽ 70 വരെ നീണ്ട ഫസ്റ്റ്ക്ലാസ് കരിയറിൽ 29 മത്സരങ്ങളിൽനിന്നായി രണ്ടു വീതം സെഞ്ച്വറിയും അർധസെഞ്ച്വറിയുമടക്കം 785 റൺസ് നേടിയ വാസൂ പരഞ്ജപെ ഒമ്പതു വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. മുൻ ഇന്ത്യൻ താരവും ദേശീയ സെലക്ടറുമായ ജതിൻ പരഞ്ജ്പെ മകനാണ്.
Next Story

