
സോഷ്യൽ മീഡിയയിൽ വൈറലായി തല-ദളപതി കൂടിക്കാഴ്ച്ച
text_fieldsമുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയും തമിഴ് സൂപ്പർതാരം വിജയ്യും തമ്മിലുള്ള കൂടിക്കാഴ്ച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വിജയ് നായകനാകുന്ന 'ബീസ്റ്റ്' എന്ന ചിത്രത്തിെൻറ ലൊക്കേഷനിലാണ് തലയും ദളപതിയും പരസ്പരം കണ്ട് പരിചയം പുതുക്കിയത്. ചെന്നൈ ഗോകുലം സ്റ്റുഡിയോസിലായിരുന്നു കൂടിക്കാഴ്ച്ച. അവിടെ ഒരു പരസ്യത്തിെൻറ ചിത്രീകരണത്തിനായി എത്തിയതായിരുന്നു ധോണി.
ഇന്ത്യൻ പ്രീമിയർ ലീഗിെൻറ ഉദ്ഘാടന എഡിഷനിൽ ചെന്നൈ സൂപ്പർ കിങ്സിെൻറ ബ്രാൻഡ് അംബാസഡറായിരുന്നു വിജയ്. അന്ന് മുതലേ, ഇരുവരും പരിചയക്കാരാണ്. എന്തായാലും തല-ദളപതി കൂടിക്കാഴ്ച്ച ഇരുവരുടേയും ആരാധകർ സമൂഹ മാധ്യമങ്ങളിൽ ആഘോഷിക്കുകയാണ്.
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന 'ബീസ്റ്റി'ൽ പൂജ ഹെഗ്ഡെയാണ് നായികയാവുന്നത്. കോലമാവ് കോകില, ഡോക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന പുതിയ ആക്ഷൻ ത്രില്ലറിൽ മലയാളി താരം ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിലുണ്ട്. യോഗി ബാബു, ശെൽവരാഘവൻ എന്നിവരും അഭിനയിക്കുന്നുണ്ട്. മനോജ് പരമഹംസയാണ് ചിത്രത്തിെൻറ ഛായാഗ്രഹണം നിർവഹിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.
