ഡ്യൂറൻറ് കപ്പിൽ ബ്ലാസ്റ്റേഴ്സ് പുറത്ത്
text_fieldsകൊൽക്കത്ത: 130ാമത് ഡ്യൂറൻറ് കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ കേരള ബ്ലാസ്റ്റേഴ്സ് നോക്കൗട്ട് റൗണ്ട് കാണാതെ പുറത്തായി. അവസാന മത്സരത്തിൽ ഡൽഹി എഫ്.സിയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതോടെ സി ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായാണ് ബ്ലാസ്റ്റേഴ്സ് പുറത്തേക്കുള്ള വഴി കണ്ടത്. ആദ്യ കളിയിൽ ഇന്ത്യൻ നേവിയെ തോൽപിച്ച് തുടക്കം മികച്ചതാക്കിയ ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിൽ ബംഗളൂരു എഫ്.സിയോട് തോറ്റിരുന്നു. കല്യാണി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ 53ാം മിനിറ്റിൽ വില്ലിസ് പ്ലാസ നേടിയ ഗോളിലാണ് ഡൽഹി എഫ്.സി ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്.
അവസാന കളിയിൽ ഇന്ത്യൻ നേവിയെ 5-3ന് തോൽപിച്ച ബംഗളൂരു എഫ്.സിയാണ് ഏഴ് പോയേൻറാടെ ഗ്രൂപ്പിൽ ഒന്നാമതായി ക്വാർട്ടർ ഫൈനലുറപ്പിച്ചത്. ബ്ലാസ്റ്റേഴ്സിനെ തോൽപിച്ച ഡൽഹി എഫ്.സി നാലു പോയേൻറാടെയും ക്വാർട്ടറിലെത്തി. മൂന്നു് പോയൻറുള്ള ഇന്ത്യൻ നേവി ബ്ലാസ്റ്റേഴ്സിനൊപ്പം പുറത്തായി.
നിലവിലെ ജേതാക്കളായ ഗോകുലം കേരള നേരത്തേ ക്വാർട്ടറിൽ കടന്നിരുന്നു. വ്യാഴാഴ്ച നടക്കുന്ന ആദ്യ ക്വാർട്ടറിൽ മുഹമ്മദൻ സ്പോർട്ടിങ് ആണ് ഗോകുലത്തിെൻറ എതിരാളികൾ. മറ്റു ക്വാർട്ടർ പോരാട്ടങ്ങളിൽ ആർമി റെഡ് ബംഗളൂരു യുനൈറ്റഡിനെയും ഗോവ എഫ്.സി ഡൽഹി എഫ്.സിയെയും ബംഗളൂരു എഫ്.സി ആർമി ഗ്രീനിനെയും നേരിടും.

