എംബാപെ പി.എസ്.ജിയിൽ തുടരും
text_fieldsപാരിസ്: ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപെയെ സ്വന്തമാക്കാനുള്ള റയൽ മഡ്രിഡിന്റെ മോഹത്തിന് തിരിച്ചടി. പി.എസ്.ജിയുമായി 23കാരൻ മൂന്നു വർഷത്തെ പുതിയ കരാറിൽ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ട്. ഈ സീസണോടെ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുന്നതിനാൽ എംബാപെ റയലിൽ ചേർന്നേക്കുമെന്നായിരുന്നു സൂചന.
എംബാപെയെ റയലിലെത്തിക്കാനാകാത്തത് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിന് കനത്ത തിരിച്ചടിയാവും. എംബാപെ, എർലിങ് ഹാലൻഡ് എന്നിവരിലൊരാളെ റയലിലെത്തിക്കാനായിരുന്നു പെരസിന്റെ മോഹം.
ഹാലൻഡ് സിറ്റിയുമായി കരാറിലെത്തിയതോടെ എംബാപെ റയലിലെത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. പി.എസ്.ജി വിടാൻ താൽപര്യപ്പെടുന്നതായി എംബാപെ തന്നെയും വ്യക്തമാക്കിയിരുന്നു.

