Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എഫ്.എ കപ്പ്: ചെൽസി, ലിവർപൂൾ മുന്നോട്ട്
text_fieldsbookmark_border
ലണ്ടൻ: എഫ്.എ കപ്പ് ഫുട്ബാളിൽ കരുത്തരായ ചെൽസിയും ലിവർപൂളും അഞ്ചാം റൗണ്ട് കടന്നു. സതാംപ്ടണും മുന്നേറിയിട്ടുണ്ട്. ചെൽസി 3-2ന് ലൂടൺ ടൗണിനെയും ലിവർപൂൾ 2-1ന് നോർവിച് സിറ്റിയെയും സതാംപ്ടൺ 3-1ന് വെസ്റ്റ്ഹാം യുനൈറ്റഡിനെയുമാണ് തോൽപിച്ചത്.
68ാം മിനിറ്റ് വരെ 2-1ന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ചെൽസിയുടെ തിരിച്ചുവരവ്. സൗൾ നിഗ്വസ്, തിമോ വെർണർ, റൊമേലു ലുകാകു എന്നിവരായിരുന്നു ചെൽസിയുടെ സ്കോറർമാർ. ലിവർപൂളിന്റെ രണ്ടു ഗോളുകളും തകൂമി മിനാമിനോയുടെ വകയായിരുന്നു.
Next Story

