ലാ ലിഗയിൽ അത്ലറ്റിക്കോയെ തളച്ച് സോസിഡാഡ് മുന്നിൽ
text_fieldsസോസിഡാഡിനെതിരെ ഇരട്ടഗോൾ നേടിയ അത്ലറ്റികോ മഡ്രിഡ് സ്ട്രൈക്കർ ലൂയി സുവാരസിെൻറ ആവേശം
മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ സ്വപ്നക്കുതിപ്പ് തുടരുന്ന റയൽ സോസിഡാഡ് പോയൻറ് പട്ടികയിൽ തലപ്പത്ത്. പത്താം റൗണ്ടിൽ കരുത്തരായ അത്ലറ്റികോ മഡ്രിഡിനെ 2-2ന് സമനിലയിൽ തളച്ച സോസിഡാഡിന് 21 പോയൻറായി.
ഒമ്പതു മത്സരങ്ങളിൽ 20 പോയന്റ് വീതമുള്ള റയൽ മഡ്രിഡും സെവിയ്യയുമാണ് തുടർ സ്ഥാനങ്ങളിൽ. ഒമ്പതു കളികളിൽ 18 പോയന്റുള്ള അത്ലറ്റികോ നാലാമതാണ്.
സ്വന്തം മൈതാനമായ വാൻഡ മെട്രപൊളിറ്റാനോയിൽ തോൽവിയുടെ വക്കത്ത് നിന്ന് തിരിച്ചടിച്ച അത്ലറ്റികോ സമനില നേടുകയായിരുന്നു.
അലക്സാണ്ടർ സർലോത് (7), അലക്സാണ്ടർ ഐസക് (48) എന്നിവരുടെ ഗോളിൽ ജയത്തിലേക്ക് നീങ്ങുകയായിരുന്ന സോസിഡാഡിനെ സൂപ്പർ സ്ട്രൈക്കർ ലൂയി സുവാരസിെൻറ (61,77) ഇരട്ട ഗോൾ മികവിലാണ് അത്ലറ്റികോ തളച്ചത്.
റയൽ ബെറ്റിസ് 3 - 2 ന് റയോ വയ്യെകാനോയെയും സെൽറ്റവിഗോ 3-0 ത്തിന് ഗെറ്റാഫെയെയും തോൽപിച്ചു.

