കുവൈത്ത് കിരീടാവകാശി ചൈനയിൽ
text_fieldsചൈനയിലെ ഹാങ്ചോ ഷിയോഷാൻ വിമാനത്താവളത്തിലിറങ്ങിയ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ചൈനയിലെത്തി. ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ്ങിന്റെ ക്ഷണപ്രകാരം 19ാം ഏഷ്യൻ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാണ് കിരീടാവകാശി ചൈനയിലെത്തിയത്. ഹാങ്ചോ ഷിയോഷാൻ വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹത്തെ ചൈനീസ് മന്ത്രിയും മറ്റ് അധികൃതരും സ്വീകരിച്ചു. കിരീടാവകാശിയോടൊപ്പം കുവൈത്ത് വിദേശ സഹമന്ത്രി സമീഹ് ജൗഹർ ഹയാത്, ചൈനയിലെ കുവൈത്ത് അംബാസഡർ ജസീം ഇബ്രാഹീം അൽ നജീം, കൗൺസിൽ ജനറൽമാരായ മിശ്അൽ മുസ്തഫ അൽ ഷിമാലി, അബ്ദുല്ല അൽ തുർക്കി എന്നിവരും ഉണ്ട്.

