ഒമാന്‍-കുവൈത്ത് ട്വന്റി20 മത്സരങ്ങള്‍ നാളെ മുതല്‍
text_fieldsഒമാന്‍ ക്രിക്കറ്റ് ടീം
മസ്കത്ത്: ട്വന്റി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള ഒമാൻ-കുവൈത്ത് മത്സരങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും. കേരളവുമായുള്ള ട്വന്റി20 സീരീസിന് പിന്നാലെയാണ് കുവൈത്തുമായി രണ്ട് മത്സരങ്ങള്‍ കളിക്കാന്‍ ഒമാനൊരുങ്ങുന്നത്.
ആമിറാത്തിലെ ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് മത്സരങ്ങള്‍. ആദ്യ മത്സരം രാവിലെ പത്തിന് ആരംഭിക്കും. 30ന് വൈകീട്ട് ഏഴ് മണിക്കാണ് കളി. മികച്ച മുന്നൊരുക്കം നടത്തി ലോകകപ്പ് യോഗ്യതമത്സരങ്ങൾക്കായി ടീമിനെ സജ്ജമാക്കാനൊരുങ്ങുകയാണ് കോച്ച് ദുലീപ് മെൻഡിസ്. ഒക്ടോബർ എട്ട്, പത്ത് തീയതികളില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങളിലാണ് ഒമാന്‍ ടീം.

