Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യന്‍ ജൂഡോ ടീമിനെ നയിക്കാന്‍ ഹൈറേഞ്ചുകാരന്
text_fieldsbookmark_border
നെടുങ്കണ്ടം: ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ഹൈറേഞ്ചുകാരന് മാര്വിന് ജോസഫ്. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം സ്വദേശിയാണ് ഈ പതിനെട്ടുകാരന്. ഈ മാസം 24 മുതല്‍ 28 വരെ സൗതാഫ്രിക്കയിലെ പോര്‍ട്ട് എലിസബത്തിലാണ് കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്. രണ്ടുമാസമായി ഭോപ്പാലില്‍ കസാക്കിസ്താന്‍ കോച്ച് വാഡിവര് കിറ്റന്തോവയുടെ കീഴില്‍ മാര്‍വിനും സംഘവും പരിശീലനത്തിലാണ്.നെടുങ്കണ്ടം ബ്ളോക് പഞ്ചായത്ത് ജീവനക്കാരന് കൊച്ചുകരോട്ട് ജോസഫ്-ഷൈനി ദമ്പതികളുടെ മൂത്തമകനാണ് മാര്വിന് ജോസഫ്. ഈമാസം 21ന് മാര്വിന്െറ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം വിമാനം കയറും. ഗുജറാത്തില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ബി.എസ്.എഫ് താരത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ ടീമിലേക്ക് ഇടം കണ്ടത്തെിയത്.
Next Story
