ജോഗീന്ദർ ശർമക്ക് ഐ.സി.സിയുടെ പ്രശംസ
text_fieldsന്യൂഡൽഹി: 2007 ട്വൻറി20 ലോകകപ്പ് ഫൈനലിൽ അവസാന ഓവറിൽ പാകിസ്താൻ നായകൻ മിസ്ബാഹുൽ ഹഖിനെ പുറത്താക്കി ഇന്ത്യയെ കിരീടവിജയത്തിലെത്തിച്ച ജോഗീന്ദർ ശർമ അന്ന് രാജ്യത്തിെൻറ മൊത്തം ഹീറോയായി. രാജ്യം ലോക്ഡൗണിൽ കഴിയുന്ന വേളയിൽ ഹരിയാന പൊലീസിൽ ഡി.സി.പിയായ ശർമ ക്രമസമാധാനപാലനത്തിനായി തെരുവിലറങ്ങിയ പ്രവൃത്തിയെ പ്രശംസിച്ചിരിക്കുകയാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ.
2007ലെ ലോകകപ്പ് ഹീറോയെ 2020ലെ യഥാർഥ നായകനെന്നാണ് ഐ.സി.സി ട്വിറ്ററിലൂടെ വിശേഷിപ്പിച്ചത്. 2004ൽ നീലക്കുപ്പായത്തിൽ അരങ്ങേറിയ 36 കാരൻ നാലുവീതം ഏകദിനങ്ങളിലും ട്വൻറി20കളിലും കളത്തിലിറങ്ങിയ ശേഷമാണ് യൂനിഫോമണിഞ്ഞത്.
