ബി.സി.സി.ഐ പ്രസിഡന്റാകാൻ രാജീവ് ശുക്ല
text_fieldsമുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ (ബി.സി.സി.ഐ) പുതിയ അധ്യക്ഷനായി രാജീവ് ശുക്ലയെത്തുന്നു. അധ്യക്ഷ സ്ഥാനത്തിനു പ്രായപരിധി നിബന്ധനകള്‍ ഉള്ളതിനാല്‍ അടുത്ത മാസം 70 തികയുന്ന റോജര്‍ ബിന്നിക്ക് സ്ഥാനത്തു തുടരാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജൂലൈ 19ന് അദ്ദേഹത്തിന് 70 വയസ്സ് തികയും.
ബി.സി.സി.ഐയുടെ ഭരണഘടനയിൽ പ്രസിഡന്റ് സ്ഥാനത്തിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 70 വയസ്സാണ്. നിലവിൽ വൈസ് പ്രസിഡന്റായ ശുക്ല പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും വരെ ചുമതല വഹിക്കും. ഉത്തർ പ്രദേശിലെ കാൺപുരിൽനിന്നുള്ള കോൺഗ്രസ് നേതാവാണ് രാജ്യസഭാംഗമായ രാജീവ് ശുക്ല. സെപ്റ്റംബറിൽ നടക്കുന്ന ബി.സി.സി.ഐ വാർഷിക പൊതുയോഗത്തിൽ പുതിയ തെരഞ്ഞെടുപ്പ് നടക്കും.

