ഫ്രഞ്ച് ഓപൺ ടെന്നിസ്; ദ്യോകോവിച്, സ്വവ്രേവ് മുന്നോട്ട്
text_fieldsപാരിസ്: ഫ്രഞ്ച് ഓപൺ ടെന്നിസ് ടൂർണമെൻറിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച്ചിന് വിജയത്തുടക്കം. 19ാം മേജർ ട്രോഫി ലക്ഷ്യമിട്ട് റോളൻറ് ഗാരോസിൽ ഇറങ്ങിയ താരം, അമേരിക്കയുടെ ടെന്നിസ് സാൻഡ്ഗ്രനിനെ 6-2, 6-4, 6-2 സ്കോറുകൾക്ക് തോൽപിച്ചാണ് രണ്ടാം റൗണ്ടിൽ കടന്നത്.
മറ്റൊരു മത്സരത്തിൽ ജർമനിയുടെ നാലാം റൗണ്ട് താരം അലക്സാണ്ടർ സ്വവ്രേവ് റഷ്യൻ താരം റോമൻ സാഫിയുലിനിനെ 7-6, 6-3, 7-6 സ്കോറുകൾക്ക് തോൽപിച്ച് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. തുടർച്ചയായി നാലാം വർഷമാണ് സ്വവ്രേവ് ഫ്രഞ്ച് ഓപണിൽ മൂന്നാം റൗണ്ടിൽ പ്രവേശിക്കുന്നത്.
മറ്റു മത്സരങ്ങളിൽ അമേരിക്കയുടെ ജോൺ ഇസ്നറും ജപ്പാെൻറ കെയ് ഇഷിഗോറിയും മൂന്നാം റൗണ്ടിൽ കടന്നു.

