എെൻറ എറ്റവും മികച്ച ട്രോഫി; ചിരിപടർത്തി രഹാനെയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്
text_fieldsമുംബൈ: സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാത്ത ഇന്ത്യൻ താരങ്ങളിലൊരാളാണ് അജിൻക്യ രഹാനെ. എന്നാൽ, ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ രഹാനെ തരംഗമായിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് താരത്തെ വൈറലാക്കിയത്. തനിക്ക് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും മികച്ച കിരീടമെന്ന അടിക്കുറിപ്പോടെ ട്രോഫികൾ സൂക്ഷിക്കുന്ന അലമാരിക്കുള്ളില്‍ ഇരിക്കുന്ന മകളുടെ ചിത്രമാണ് രഹാനെ പങ്കുവെച്ചത്. മകൾ ആര്യയുടെ മനോഹരമായ ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
ചിത്രത്തിന് താഴെ വന്ന കമൻറുകൾ എല്ലാം തന്നെ രസകരമാണ്. മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങ് ‘രണ്ടാമതൊരു ട്രോഫിക്കു കൂടി സ്ഥലം കാണുന്നുണ്ടെ’ന്നായിരുന്നു കമൻറ് ചെയ്തത്. ആയിരത്തിലേറെ ലൈക്കുകളാണ് ഭാജിയുടെ കമൻറിന് ലഭിച്ചത്. തെൻറ ബാല്യകാല സുഹൃത്തായ രാധികയെ 2014ലാണ് രഹാനെ വിവാഹം കഴിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇരുവര്‍ക്കും ആര്യയെന്ന പെണ്‍കുഞ്ഞ് പിറന്നത്.
