Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാത്തിരിപ്പിെൻറ ഫലം വന്നു; എ പ്ലസ് ചിരിയുമായി അനസ് നിഹ്മയുടെ വീട്ടിൽ
text_fieldsbookmark_border
മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയാൽ എന്ത് സമ്മാനം വേണം എന്ന ഫുട്ബാൾ കമ്പക്കാരായ ആങ്ങളമാരോട് നിഹ്മ ആഗ്രഹം തുറന്നുപറഞ്ഞു, ‘അനസ് എടത്തൊടികയെ പരിചയപ്പെടുത്തിത്തരണം’. പരീക്ഷ ഫലം വന്നപ്പോൾ മൊറയൂർ വി.എച്ച്.എം.എച്ച്.എസിലെ മിടുക്കിക്കുട്ടിക്ക് ഫുൾ എ പ്ലസ്.
പ്രദേശത്തെ ഫുട്ബാൾ സംഘാടകൻ അസീസ് അസി അന്താരാഷ്ട്ര ഫുട്ബാൾ താരത്തെ കൊണ്ടുവരുന്ന ദൗത്യം ഏറ്റെടുത്തു. വിവരമറിഞ്ഞപ്പോൾ അനസിനും സന്തോഷം. കൊച്ചു ആരാധികയെ കാണാൻ അനസ് ഇവരുടെ വീട്ടിലെത്തി.
മൊറയൂർ താന്നിക്കൽ ബസാറിലെ നാസർ-അസീമ ദമ്പതികളുടെ മകളാണ് നിഹ്മ. നേരിട്ട് അഭിനന്ദിക്കൽ തെൻറ കടമ കൂടിയാണെന്നായിരുന്നു അനസിെൻറ പ്രതികരണം. കുടുബാംഗങ്ങൾ വലിയ സ്വീകരണമാണ് താരത്തിന് ഒരുക്കിയത്. കുട്ടികളോടൊപ്പം പന്ത് തട്ടിയും പുതുതലമുറക്ക് ഉപദേശങ്ങളും നൽകിയായിരുന്നു അനസിെൻറ മടക്കം.
Next Story
