അധികാരത്തിെൻറ ഇടനാഴികളിൽ ഇരിപ്പുറപ്പിച്ച് കാലങ്ങളായി സെക്രേട്ടറിയറ്റ് കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതിയുടെ നാറിയ കഥകളാണ് ജസ്റ്റിസ് ശിവരാജൻ പുറത്തുകൊണ്ടുവന്നത്. അത്തരം അഴിമതികളും പിന്നിൽ പ്രവർത്തിച്ചവരെയും തുറന്നുകാണിക്കുകയും നിയമത്തിനു മുന്നിൽ കൊണ്ടുവരുകയും ചെയ്യുകയായിരുന്നു സർക്കാറിെൻറ ഉദ്ദേശ്യമെങ്കിൽ സമഗ്രമായൊരു തുടരന്വേഷണമായിരുന്നു അഭികാമ്യം