
ആപ്പിൾ വാച്ച് സീരീസ് 7ന് എത്ര രൂപയാകും..? അറിയാം വിലവിവരങ്ങൾ
text_fieldsപുതിയ തലമുറ ഐഫോൺ 13 സീരീസിനും പുതുക്കിയിറക്കിയ ഐപാഡ് മിനിക്കും ഒപ്പം ആപ്പിൾ കഴിഞ്ഞ മാസം അവരുടെ വാച്ച് സീരീസ് 7-ഉം പുറത്തിറക്കിയിരുന്നു. 399 ഡോളർ പ്രാരംഭ വിലയിൽ വിവിധ രാജ്യങ്ങളിൽ അവതരിപ്പിച്ച ആപ്പിൾ വാച്ച് ഏഴാമെൻറ ഇന്ത്യയിലെ വിലവിവരങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു ടെക്ലോകം. എന്നാൽ, ഫ്ലിപ്കാർട്ടിെൻറ ഏറ്റവും പുതിയ പ്രൊഡക്ട് ലിസ്റ്റിങ്, ആപ്പിൾ വാച്ച് സീരീസ് 7-െൻറ ഇന്ത്യയിലെ വില വെളിപ്പെടുത്തിയിരിക്കുകയാണ്.
പ്രമുഖ ഇന്ത്യൻ ടിപ്സ്റ്ററായ ഇഷാൻ അഗർവാളാണ് ആപ്പിൾ വാച്ചിെൻറ വിലവിവരങ്ങൾ പുറത്തുവിട്ടത്. സീരീസ് 7-െൻറ അലൂമിനിയം മോഡലുകളുടെ വിലയാരംഭിക്കുന്നത് 41,900 രൂപ മുതലാണ്. അത് 53,900 രൂപ വരെ പോകുന്നു. സ്റ്റെയിൻലെസ് സ്റ്റീൽ മോഡലുകളിലെ അടിസ്ഥാന വേരിയൻറിന് 69,900 രൂപയും ഏറ്റവും മുന്തിയ മോഡലിന് 73,900 രൂപ വരെയുമാകും. നിങ്ങൾക്ക് മിലാനീസ് ലൂപ്പ് വേരിയൻറുകൾ ലഭിക്കണമെങ്കിൽ അതിലും കൂടുതൽ പണം മുടക്കേണ്ടി വരും.
ആപ്പിൾ വാച്ച് സീരീസ് 7 വില
അലൂമിനിയം
41mm – ₹41,900
45mm – ₹44,900
41mm Cellular – ₹50,900
45mm Cellular – ₹53,900
സ്റ്റെയിൻലെസ് സ്റ്റീൽ
41mm – ₹69,900
45mm – ₹73,900
മിലാനീസ് ലൂപ്പ് (സെല്ലുലാർ)
41mm – ₹73,900
45mm – ₹77,900
