വൈബ് എക്സ് 3യുമായി ലെനോവോ
text_fieldsവിരലടയാള സ്കാനറുള്ള വൈബ് എക്സ് 3യുമായി ലെനോവോ എത്തി. 19,500 രൂപയുടെ 16 ജി.ബിയുടെ യൂത്ത് മോഡല്‍, 26,000 രൂപയുടെ 32 ജി.ബി മോഡല്‍, 31,000 രൂപയുടെ 64 ജി.ബി മോഡല്‍ എന്നിങ്ങനെ മൂന്ന് തരത്തില്‍ ലഭിക്കും. നിലവില്‍ ചൈനയില്‍ മാത്രമാണ് ലഭിക്കുക. 128 ജി.ബി വരെ മെമ്മറി കാര്‍ഡിടാം. ഹൈബ്രിഡ് ഇരട്ട സിം സ്ളോട്ടായതിനാല് രണ്ടിലും സിമ്മും മെമ്മറികാര്‍ഡും ഇടാം.
1080x1920 പിക്സല്‍ റസലൂഷനുള്ള അഞ്ചര ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ളേ, കോര്‍ണിങ് ഗൊറില്ല ഗ്ളാസ് 3 സംരക്ഷണം, മൂന്ന് ജി.ബി റാം, എല്‍ഇഡി ഫ്ളാഷുള്ള 21 മെഗാപിക്സല്‍ പിന്‍കാമറ, എട്ട് പിക്സല്‍ മുന്‍കാമറ, ആറുകോര്‍ ക്വാല്‍കോം പ്രോസസര്‍, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ബ്ളൂടൂത്ത്, 3600 എം.എ.എച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. എന്നാല്‍ വൈബ് എക്സ് 3 യൂത്തില്‍ 1.3 ജിഗാഹെര്‍ട്സ് എട്ടുകോര്‍ മീഡിയടെക് പ്രോസസര്‍, 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, 3400 എം.എ.എച്ച് ബാറ്ററി എന്നിവയാണുള്ളത്.
