Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷിയോമി എംഐ5ന് 24,999 രൂപ

text_fields
bookmark_border
  • ഏപ്രില്‍ ആറിന് കമ്പനി വെബ്സൈറ്റായ Mi.comലാണ് ആദ്യ ഫ്ളാഷ്സെയില്‍
ഷിയോമി എംഐ5ന് 24,999 രൂപ
cancel

ഷിയോമിയുടെ മുന്‍നിര സ്മാര്‍ട്ട്ഫോണായ എംഐ 5ന് ഇന്ത്യയിലത്തെി.  24,999 രൂപയാണ് വില. ഏപ്രില്‍ ആറിന് കമ്പനി വെബ്സൈറ്റായ Mi.comലാണ് ആദ്യ ഫ്ളാഷ്സെയില്‍. 32 ജി.ബിയാണ് ഇന്‍േറണല്‍ മെമ്മറി. മെമ്മറി കാര്‍ഡിടാന്‍ സൗകര്യമില്ല. 
1080x1920 പിക്സല്‍ റസലൂഷനുള്ള 5.15 ഇഞ്ച് ഡിസ്പ്ളേയില്‍ വളഞ്ഞ ത്രീഡി സെറാമിക് ഗ്ളാസാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ഇഞ്ചില്‍ 428 പിക്സല്‍ വ്യക്തതയുണ്ട്. ആന്‍ഡ്രോയിഡ് 6.0 മാഷ്മലോ അടിസ്ഥാനമായ ഒ.എസ്, ഇരട്ട ടോണ്‍ എല്‍ഇഡി ഫ്ളാഷുള്ള 16 മെഗാപിക്സല്‍ പിന്‍കാമറ, നാല് അള്‍ട്രാപിക്സല്‍ മുന്‍കാമറ, മൂന്ന് ജി.ബി റാം, 1.8 ജിഗാഹെര്‍ട്സ് നാലുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍, അതിവേഗ ചാര്‍ജിങ്ങുള്ള 3000 എംഎഎച്ച് ബാറ്ററി, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ബ്ളൂടൂത്ത് 4.2, എന്‍എഫ്സി, ഇരട്ട സിം, 129 ഗ്രാം ഭാരം എന്നിവയാണ് വിശേഷങ്ങള്‍. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story