Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിലയന്‍സ് ജിയോക്ക് ഇന്‍റര്‍കണക്റ്റ് പോയന്‍റുകള്‍ അനുവദിക്കുമെന്ന് ബി.എസ്.എന്‍.എല്‍

text_fields
bookmark_border
  • ഐഡിയ, എയര്‍ടെല്‍, വോഡഫോണ്‍ എന്നിവക്കു പിന്നാലെയാണ് ബി.എസ്.എന്‍.എല്ലിന്‍െറ നീക്കം
റിലയന്‍സ് ജിയോക്ക് ഇന്‍റര്‍കണക്റ്റ് പോയന്‍റുകള്‍ അനുവദിക്കുമെന്ന് ബി.എസ്.എന്‍.എല്‍
cancel

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോക്ക് ആവശ്യത്തിന് ഇന്‍റര്‍കണക്റ്റ് പോയന്‍റുകള്‍ അനുവദിക്കുമെന്ന് ബി.എസ്.എന്‍.എല്‍ സി.എം.ഡി അനുപം ശ്രീവാസ്തവ അറിയിച്ചു.ഐഡിയ, എയര്‍ടെല്‍, വോഡഫോണ്‍ എന്നിവക്കു പിന്നാലെയാണ് ബി.എസ്.എന്‍.എല്ലും ജിയോക്കുവേണ്ടി കൂടുതല്‍ ഇന്‍റര്‍കണക്റ്റ് പോയന്‍റുകള്‍ ഏര്‍പ്പെടുത്തുന്നത്.  മൊബൈല്‍ സേവനദാതാക്കള്‍ തമ്മില്‍ പരസ്പരം നെറ്റ്വര്‍ക്കുകള്‍ പങ്കുവെക്കുന്നത് ഇന്‍റര്‍കണക്റ്റ് പോയന്‍റുകള്‍ വഴിയാണ്.

ഒരു നെറ്റ്വര്‍ക്കിലെ ഉപഭോക്താവ് മറ്റൊരു നെറ്റ്വര്‍ക്കിലെ ഫോണിലേക്ക് വിളിക്കുമ്പോള്‍ ഇന്‍കമിങ് നെറ്റ്വര്‍ക്കിന് ഇന്‍റര്‍കണക്ടിവിറ്റി ചാര്‍ജ് ലഭിക്കും. ജിയോയില്‍നിന്ന് ബി.എസ്.എന്‍.എല്ലിലേക്കുള്ള  ഇന്‍കമിങ് കോളിന് 14 പൈസ കണക്ടിവിറ്റി ചാര്‍ജ് ലഭിക്കുമെന്നും ഇത് തങ്ങള്‍ക്ക് ലാഭകരമാണെന്നും ശ്രീവാസ്തവ പറഞ്ഞു. തങ്ങള്‍ക്ക് മറ്റ് കമ്പനികള്‍ ആവശ്യത്തിന് ഇന്‍റര്‍കണക്ടിവിറ്റി അനുവദിക്കുന്നില്ളെന്ന് റിലയന്‍സ് ജിയോ പരാതിപ്പെട്ടിരുന്നു. 100ല്‍ 75 കോളുകളും കട്ടാകുന്നു എന്നായിരുന്നു പരാതി. പിന്നീട് ട്രായ് ഇടപെട്ടതിനത്തെുടര്‍ന്നാണ് മറ്റ് കമ്പനികള്‍ ജിയോക്ക് സാങ്കേതിക സൗകര്യം നല്‍കാന്‍ തയാറായത്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story