ഇത്തിരിക്കുഞ്ഞൻ സ്മാർട്ട് ഫോൺ
text_fieldsഇൗ സ്മാർട്ട്ഫോൺ കാഴ്ചയിൽ ഇത്തിരിക്കുഞ്ഞനാണെങ്കിലും സവിശേഷതകളിൽ വമ്പനാണ്. 4ജി എൽ.ടി.ഇ കണക്ടിവിറ്റി, ഇരട്ട നാനോ സിം ഇടാൻ സൗകര്യം, ആൻഡ്രോയിഡ് 7.0 നഗറ്റ് ഒാപറേറ്റിങ് സിസ്റ്റം അങ്ങനെ മുൻനിര ഫോണുകളിൽ ഉള്ളതെല്ലാമുണ്ട്. ‘ലോകത്തെ ഏറ്റവും ചെറിയ 4ജി ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ’എന്ന പെരുമയുമായി എത്തുന്ന ഇതിന് ജെല്ലി (Jelly) എന്നാണ് പേര്.
ചൈനീസ് കമ്പനി യൂണിഹെർട്സ് ആണ് ഷർട്ടിെൻറ പോക്കറ്റിൽ ഒതുങ്ങിക്കിടക്കുന്ന ഇൗ േഫാൺ നിർമിച്ചത്. 240x432 പിക്സൽ റസലൂഷനുള്ള 2.45 ഇഞ്ച് ടി.എഫ്.ടി എൽ.സി.ഡി ഡിസ്േപ്ലയാണ്. ഒരു ജി.ബി റാമും എട്ട് ജി.ബി ഇേൻറണൽ മെമ്മറിയുമുള്ള ജെല്ലിക്ക് 6,900 രൂപയും രണ്ട് ജി.ബി റാമും 16 ജി.ബി ഇേൻറണൽ മെമ്മറിയുമുള്ള ജെല്ലി േപ്രാക്ക് ഏകദേശം 8,000 രൂപയുമാണ് വില.
ഒരു ഇഞ്ചിൽ 201 പിക്സലാണ് സ്ക്രീൻ വ്യക്തത. 1.1 ജിഗാെഹർട്സ് നാലുകോർ പ്രോസസർ, 32 ജി.ബി വെര കൂട്ടാവുന്ന മെമ്മറി, എട്ട് മെഗാപിക്സൽ പിൻകാമറ, രണ്ട് മെഗാപിക്സൽ മുൻകാമറ, മൂന്ന് ദിവസം നിൽക്കുന്ന 950 എം.എ.എച്ച് ബാറ്ററി, ജി.പി.എസ്, ബ്ലൂടൂത്ത് 4.0, വൈഫൈ, 92.3x43x13.3എം.എം അഴകളവുകൾ എന്നിവയാണ് പ്രത്യേകതകൾ. വെള്ള, നീല, കറുപ്പ് നിറങ്ങളിൽ ആഗസ്റ്റിൽ വിപണിയിൽ എത്തും.
