34,999 രൂപയുടെ ഫോൺ 12,999 രൂപക്ക് ലഭ്യമാക്കി ഫ്ലിപ്കാർട്ട്
text_fieldsബംഗളൂരു: മോട്ടറോളയുടെ മോേട്ടാ എക്സ് ഫോഴ്സ് ഹാൻഡ്സെറ്റ് 12,999 രൂപക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമാക്കുന്നു. തകർക്കാൻ കഴിയാത്ത ഡിസ്പ്ലയുള്ള ഫോൺ എന്ന വിശേഷണത്തോടെ കമ്പനി പുറത്തിറക്കിയ മോേട്ടാ എക്സ് ഫോഴ്സിന് 34,999 രൂപയായിരുന്നു വില. ഇതിന് പ്രത്യേകത ഒാഫർ നൽകിയാണ് ഫ്ലിപ്കാർട്ട് വിൽക്കുന്നത്.
നിരവധി പ്രത്യേകതകളുമായി കേടുപട് സംഭവിക്കാത്ത 5.4 ഇഞ്ച് ക്യൂ എച്ച്.ഡി സ്ക്രീനോടെയാണ് മോട്ടറോള ഫോൺ വിപണിയിലെത്തിച്ചത്. എന്നാൽ സവിശേഷതകൾ ഏറെയുണ്ടെങ്കിലും ഉയർന്ന വില ഫോണിനെ തുടക്കത്തിൽ സാധാരണക്കാർക്ക് അപ്രാപ്യമാക്കുകയായിരുന്നു.
3 ജി.ബി 32 ജി.ബി വേരിയൻറ് ഹാൻഡ്സെറ്റാണ് 12,999 രൂപക്ക് വിലക്ക് ലഭ്യമാക്കുന്നത്. 64 ജി.ബി വേരിയൻറിന് 15,999 രൂപയാണ് വില. 32 ജി.ബി വേരിയൻസ് 49,999 രൂപയ്ക്കും 64 ജി.ബി വേരിയൻറിന് 53,999 രൂപയ്ക്കുമാണ് 2016 ഫെബ്രുവരിയിൽ മോേട്ടാറോള വിപണിയിൽ എത്തിച്ചത്.
