എട്ട് ജി.ബി റാമുമായി 'വൺപ്ലസ് 5' ഇന്ത്യയിലേക്ക്
text_fieldsഏവരും കാത്തിരിക്കുന്ന ഫ്ലാഗ്ഷിപ്പ് ഫോൺ വൺപ്ലസ് 5 ജൂൺ 22ന് ഇന്ത്യൻ വിപണിയിലെത്തും. മൊബൈൽ വിപണി ഇതുവരെ കാണാത്ത തരത്തിലുള്ള ഫീച്ചറുകളാണ് വൺപ്ലസ് 5ൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ.
വിവിധ വെബ്സൈറ്റുകളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ പ്രകാരം 32,990 രൂപയായിരിക്കും വൺ പ്ലസ് 5െൻറ ഇന്ത്യയിലെ വില. രണ്ട് വേരിയൻറുകളിൽ ഫോൺ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. 6ജി.ബി റാമും 64 ജി.ബി മെമ്മറിയോട് കൂടി പുറത്തിറങ്ങുന്ന വേരിയൻറിന് 32,999 രൂപയും 8 ജി.ബി റാം 128 ജി.ബി മെമ്മറിയുള്ള വേരിയൻറിന് 37,990 രൂപയുമായിരിക്കും വില.
23 മെഗാപിക്സലിെൻറ പിൻകാമറയും 16 മെഗാപികസ്ലിെൻറ മുൻ കാമറയുമാണ് ഫോണിനുണ്ടാവുക. ക്വാൽകോം സ്നാപ്ഡ്രാഗൺ 835 പ്രോസസർ. 4000 എം.എ.എച്ചിെൻറ മികച്ച ബാറ്ററിയും ഫോണിനൊപ്പം കമ്പനി നൽകുന്നുണ്ട്. കരുത്ത് കൂടിയ സ്നാപ്ഡ്രാഗൺ 835 പ്രൊസസർ ഉപയോഗിച്ച് ഇന്ത്യയിൽ പുറത്തിറങ്ങുന്ന ആദ്യ ഫോണാകും വൺ പ്ലസ് 5.
സാംസങ് ഗ്യാലക്സി എസ്8, എസ്8 പ്ലസ് എന്നീ ഫോണുകളിൽ സ്നാപ്ഡ്രാഗൺ 835 പ്രൊസസർ ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ എസ്8 ഫോൺ പുറത്തിറങ്ങിയത് സാംസങ് എക്സിനോസ് പ്രൊസസറുമായിട്ടായിരുന്നു. ഇന്ത്യയിൽ ഇൗ പ്രൊസസർ ഉപയോഗിച്ച് കൂടുതൽ ഫോണുകൾ പുറത്തിറക്കുമെന്ന് ക്വാൽകോം കമ്പനി അറിയിച്ചു.
