എട്ട് ജി.ബി റാമുമായി വൺ പ്ലസ് ഫൈവ് ഇന്ത്യൻ വിപണിയിൽ
text_fieldsചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളായ വൺ പ്ലസിെൻറ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡൽ വൺ പ്ലസ് ഫൈവ് ഇന്ത്യൻ വിപണിയിൽ. യു.എസ്, യൂറോപ്യൻ വിപണികളിൽ ഫോണിന് മുൻകൂർ ബുക്കിങ് നൽകാനുള്ള സംവിധാനം കമ്പനി നേരത്തെ തന്നെ ഏർപ്പെടുത്തിയിരുന്നു. മുംബൈയിൽ വച്ച് നടത്തിയ ചടങ്ങിലാണ് ഫോൺ ഒൗദ്യോഗികമായി പുറത്തിറക്കിയത്. ഒാൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോണിലൂടെ വ്യാഴാഴ്ച മുതൽ ഫോൺ ലഭ്യമായി തുടങ്ങും.
െഎഫോണിനോട് കിടപിടിക്കുന്ന 5.5 ഇഞ്ച് അമലോഡ് പാനൽ ഡിസ്പ്ലേയാണ് വൺ പ്ലസ് ഫൈവിന്. ആറ് ജി.ബി റാം– 64 ജി.ബി റോം, എട്ട് ജി.ബി റാം– 128 ജി.ബി റോം എന്നിങ്ങനെ രണ്ട് വേരിയൻറുകളിൽ ഫോൺ വിപണിയിലെത്തും. സ്നാപ്ഡ്രാഗൺ 835 പ്രൊസസറാണ് കരുത്ത് പകരുന്നത്. ഉയർന്ന റാമും കരുത്തുള്ള പ്രൊസസറും മികച്ച പെർഫോമൻസ് ഫോണിന് നൽകുമെന്നാണ് കമ്പനിയുടെ അവകാശവാദം.
സോണി െഎ.എം.എകസ് സെൻസറുകൾ കരുത്ത് പകരുന്നതാണ് വൺ പ്ലസ് ഫൈവിെൻറ കാമറ. 20, 16 മെഗാപിക്സലിെൻറ ഇരട്ട പിൻകാമറകളും 16 മെഗാപികസ്ലിെൻറ മുൻ കാമറയുമാണ് കാമറയുടെ മറ്റ് സവിശേഷതകൾ. സോണിയുടെ സെൻസറുകളുടെ സാന്നിധ്യം ദൃശ്യങ്ങൾക്ക് കൂടുതൽ മിഴിവ് നൽകുമെന്നാണ് പ്രതീക്ഷ.
ഗൂഗിളിെൻറ ഏറ്റവും പുതിയ ഒാപ്പറേറ്റിങ് സിസ്റ്റം ന്യൂഗട്ടാണ് വൺ പ്ലസ് ഫൈവിനും. ഫിംഗർ പ്രിൻറ് സ്കാനർ, മെറ്റൽ ബോഡി, എൻ.എഫ്.സി തുടങ്ങിയ സവിശേഷതകളും വൺ പ്ലസ് ഫൈവിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. 3300 എം.എ.എച്ചിേൻറതാണ് ബാറ്ററി. വേഗത്തിൽ ചാർജ് കയറുന്നതിനായി ഡാഷ് ചാർജ് സംവിധാനവും ഇതിനൊപ്പം ഇണക്കി ചേർത്തിരിക്കുന്നു. എട്ട് ജി.ബി റാമോടു കൂടിയ വേരിയൻറിന് 37,999 രൂപയും ആറ് ജി.ബി റാം ഉൾപ്പെടുത്തിയിരിക്കുന്ന വേരിയൻറിന് 32,999 രൂപയുമാണ് വില.
