മുഖമറിഞ്ഞ് തുറക്കുന്ന ‘ഒപ്പോ എ വൺ’
text_fieldsമുഖം തിരിച്ചറിഞ്ഞ് തുറക്കുന്ന ഫേസ് റെക്കഗ്നീഷൻ സംവിധാനവുമായി ‘ഒപ്പോ എ 1’. മുഖത്തിെൻറ 128ഒാളം പ്രത്യേകതകൾ ഒപ്പിയെടുത്താണ് കൃത്യമായി ഉടമയെ തിരിച്ചറിയുക. പിന്നണിയിൽ 10 ഗെയിമുകൾ ഒരേസമയം പ്രവർത്തിച്ചാലും മെമ്മറി ക്രമീകരിക്കാൻ ഗെയിമിങ് ആക്സിലറേഷൻ മോഡുണ്ട്. എന്നാൽ, വിരലടയാള സ്കാനർ ഇല്ല.
18:9 അനുപാതത്തിലുള്ള 720x1440 പിക്സൽ 5.7 ഇഞ്ച് ഡിസ്പ്ലേ, 2.5 ഡി കർവ്ഡ് ഗ്ലാസ് ഫുൾ സ്ക്രീൻ ഡിസ്പ്ലേ, നാല് ജി.ബി റാം, 128 ജി.ബി കൂട്ടാവുന്ന 64 ജി.ബി ഇേൻറണൽ മെമ്മറി, 3180 എം.എ.എച്ച് ബാറ്ററി, എൽ.ഇ.ഡി ഫ്ലാഷുള്ള 13 മെഗാപിക്സൽ പിൻകാമറ, ബ്യൂട്ടി മോഡുള്ള എട്ട് മെഗാപിക്സൽ മുൻകാമറ, 2.5 ജിഗാഹെർട്സ് എട്ടുകോർ മീഡിയടെക് ഹെലിയോ പി 23 പ്രോസസർ, ആൻഡ്രോയിഡ് 7.1 നഗറ്റ് അടിസ്ഥാനമായ കളർ ഒ.എസ് 3.2, ഇരട്ട സിം, ഫോർജി വി.ഒ.എൽ.ടി.ഇ, 143 ഗ്രാം ഭാരം, ജി.പി.എസ്, ബ്ലൂടൂത്ത് 4.2, 3.5 എം.എം ഒാഡിയോ ജാക്, എഫ്.എം റേഡിയോ, നീല, ചുവപ്പ് നിറങ്ങൾ എന്നിവയാണ് പ്രത്യേകതകൾ. ചൈനയിൽ ഏകദേശം 14,400 രൂപയാണ് വില.
