ദൈവത്തിെൻറ സ്വന്തം ഫോൺ വിപണിയിലേക്ക്
text_fieldsന്യൂഡൽഹി: ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കറുടെ പേരിൽ എത്തുന്ന എസ്.ആർ.ടി ഫോൺ പുറത്തിറങ്ങി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ സച്ചിൻ തന്നെയാണ് ഫോൺ പുറത്തിറക്കിയത്. സ്മാർട്രോൺ എന്ന കമ്പനിയാണ് ഫോൺ നിർമിച്ചതാണ്. ഫോണിെൻറ ബ്രാൻഡ് അംബാസിഡറും സഹ ഉടമയും സച്ചിനാണ്.
ഷവോമിയുടെ റെഡ് മീയോട് സമാനാമായ ഫീച്ചറുകളാണ് പുതിയ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടൈറ്റാനിയും ഗ്രേ നിറത്തിൽ പുറത്തിറങ്ങുന്ന ഫോൺ ബുധനാഴ്ച മുതൽ ഫ്ലിപ്കാർട്ടിൽ ലഭ്യമാവും. 32 ജി.ബി വേരിയൻറിന് 12,999 രൂപയും 64 ജി.ബി വേരിയൻറിന് 13,999 രൂപയാണ് വില. ആൻഡ്രോയിഡ് ന്യൂഗട്ടിലാണ് ഫോൺ എത്തുന്നത്. ന്യൂഗട്ടിെൻറ പുതിയ അപ്ഡേറ്റും ഫോണിൽ ലഭ്യമാവും. ഒക്ടോകോർ സ്നാപ്ഡ്രാഗണറാണ് പ്രൊസസർ, നാല് ജി.ബിയാണ് റാം, 13 മെഗാപിക്സൽ പിൻകാമറയും 5 മെഗാപിക്സലിെൻറ മുൻകാമറയുമാണ് ഫോണിെൻറ കാമറ വിഭാഗത്തിലെ സവിശേഷതകൾ.
4 ജി വോൾട്ട്്, ഡ്യൂവൽ വോൾട്ട് ബാൻഡ് വൈ--^ഫൈ, ബ്ലൂടൂത്ത് വി4.1, യൂ.എസ്.ബി ടൈപ്പ്^സി പോർട്ട്, ജി.പി.എസ്/എ^ജി.പി.എസ്, എഫ്.എം റേഡിയോ, എൻ.എഫ്.സി എന്നിവയാണ് പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. ആക്സലോമീറ്റർ, ആംബിയൻറ് ലൈറ്റ്, ജിറോസ്കോപ്പ്, മാഗ്നേമീറ്റർ, പ്രോക്സിമിറ്റി എന്നിവയാണ് സെൻസറുകൾ. 3000mAh ആണ് ബാറ്ററി. ക്യൂക്ക് ചാർജ് ഉൾപ്പടെയുള്ള സംവിധാനങ്ങളും ബാറ്ററിക്കൊപ്പം ലഭ്യമാണ്.
