ജൂൺ 30 മുതൽ ഇൗ ഫോണുകളിൽ വാട്സ് ആപ്പ് അപ്രത്യക്ഷമാകും
text_fieldsകാലിഫോർണിയ: ജൂൺ 30 മുതൽ ചില ഫോണുകളിൽ വാട്സ് ആപ്പ് ലഭ്യമാവില്ല. നോക്കിയ എസ്40, നോക്കിയ എസ്60, ബ്ലാക്ക്ബെറി ഒ.എസ് ഉപയോഗിക്കുന്ന ഫോണുകളിലാണ് സേവനം ലഭ്യമാകാതിരിക്കുക. വിൻഡോസ് ഫോൺ 7, ആൻഡ്രോയിഡ് 2.2, െഎ.ഒ.എസ് 6 എന്നിവയിൽ നേരത്തെ തന്നെ വാട്സ് ആപ്പ് പിൻവലിച്ചിരുന്നു .
കഴിഞ്ഞ വർഷം മുതലാണ് പഴയ ഒ.എസുകളിൽ ഉപയോഗിക്കുന്ന ഫോണുകളിൽ നിന്ന് വാട്സ് ആപ്പ് പിൻവലിക്കാൻ കമ്പനി തീരുമാനമെടുത്തത്. 2017 ജൂൺ 30ന് തീരുമാനം നടപ്പിലാക്കുമെന്നും വാട്സ് ആപ്പ് അറിയിച്ചിരുന്നു. പഴയ ഫോണുകൾ അതിനുള്ളിൽ അപ്ഗ്രേഡ് ചെയ്യാനും കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്.
ആൻഡ്രോയിഡ് 2.3.3, െഎ.ഒ.എസ് 7, വിൻഡോസ് 8 തുടങ്ങിയ ഒാപ്പറേറ്റിങ് സിസ്റ്റമോ ഇതിെൻറ ഉയർന്ന വേർഷനുകളോ ഉപയോഗിക്കുന്നവർക്ക് വാട്സ് ആപ്പ് ലഭ്യമാകും. ഇതിെൻറ താഴ്ന്ന വേർഷനുകളിൽ വാട്സ് ആപ്പ് ലഭ്യമാകില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ബ്ലാക്ക്ബെറി, സിംബിയൻ ഫോണുകൾക്കാവും തീരുമാനം പ്രധാനമായും തിരിച്ചടിയാവുക.
