പുതുരൂപത്തിൽ പുത്തൻ ഫീച്ചറുകളുമായി വാട്സ് ആപ്
text_fieldsകാലിഫോർണിയ: മെസേജിങ് ആപായ വാട്സ് ആപ് പുതുരൂപത്തിൽ പുത്തൻ ഫീച്ചറുകളുമായി എത്തുന്നു. ഒാരോ ഫോേട്ടാകൾ അയക്കുന്നതിന് പകരം ഒരുമിച്ച് കുറെ ഫോേട്ടാകൾ അയക്കാനുള്ള സംവിധാനമാണ് വാട്സ് ആപ് പുതുതായി അവതരിപ്പിക്കുക. ആപ്പിൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് പുതിയ ഫീച്ചറുകൾ ഇൗ മാസം ആദ്യം ലഭ്യമാക്കിയിരുന്നു.
ആൻഡ്രോയിഡ് ഉപഭോക്താകൾക്ക് പുതിയ സംവിധാനം വൈകാതെ തന്നെ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനൊപ്പം കോൾ സ്ക്രീനിെൻറ ഡിസൈനിലും വാട്സ് ആപ് മാറ്റം വരുത്തിയിട്ടുണ്ട്. കൂടുതൽ ആകർഷകമായ ഡിസൈനിലാണ് േകാൾ സ്ക്രീൻ വാട്സ് ആപ് അണിയിച്ചൊരുക്കിയിരിക്കുന്നത്. പുത്തൻ ഫീച്ചറുകളുമായി എത്തുന്ന വാട്സ് ആപിെൻറ ബീറ്റ വേർഷെൻറ ടെസ്റ്റിങാണ് ഇപ്പോൾ നടക്കുന്നത്.
ഇൗ ഫീച്ചറുകൾക്കൊപ്പം എല്ലാതരത്തിലുമുള്ള ഫയലുകളും അയക്കാൻ കഴിയുന്ന സംവിധാനവും വാട്സ് ആപ് അവതരിപ്പിക്കുമെന്നാണ് സൂചന.
