പുതു ഫീച്ചറുകളുമായി വാട്സ് ആപ്
text_fieldsകാലിഫോർണിയ: പ്രമുഖ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ വാട്സ് ആപ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. വോയ്സ് കോളിൽ നിന്ന് എളുപ്പത്തിൽ വീഡിയോ കോളിലേക്ക് മാറാനുള്ള ഫീച്ചറാണ് ഇതിലൊന്ന്. ഇതിനൊപ്പം വ്യവസായികൾക്ക് ഉപയോഗിക്കാനായി മറ്റൊരു ആപും വാട്സ് ആപ് പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.
നിലവിൽ വോയ്സ് കോളിൽ നിന്ന് വീഡിയോ കോളിലേക്ക് മാറണമെങ്കിൽ കോൾ കട്ട് ചെയ്യണം. ഇൗ രീതിയിൽ നിന്ന് മാറ്റി കോൾ മാറ്റുന്നതിനുള്ള െഎക്കൺ സ്ക്രീനിൽ വരുന്ന രൂപത്തിലാണ് വാട്സ് ആപിെൻറ പുതിയ പരിഷ്കാരം. വ്യാപാരികൾക്ക് ഉപഭോക്താകളുമായി ആശയവിനിമയം നടത്തുന്നതിനായി പുതിയ ആപും കമ്പനി പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഫേസ്ബുക്കിലെയും ട്വിറ്ററിലെയും പോലെ വ്യാപാരികൾക്ക് വാട്സ് ആപ് വെരിഫിക്കേഷൻ നിർബന്ധമാക്കുമെന്നാണ് സൂചന. ഇതുവഴി വ്യാജ അക്കൗണ്ടുകൾ ഉപയോക്താക്കൾക്ക് തിരിച്ചറിയാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
