വയർലെസ്സ് ചാർജിങ്ങുമായി ഷവോമിയുടെ പുതിയ ഫോൺ
text_fieldsബീജിങ്: െഎഫോൺ എക്സിന് വെല്ലുവിളിയാവുന്ന പുതിയ ഫോണുമായി ഷവോമി. വയർലെസ്സ് ചാർജിങ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് എം.െഎ മിക്സ് 2 എസ് വിപണിയിലെത്തുന്നത്. ഫിംഗർപ്രിൻറ് സ്കാനർ ഉൾപ്പടെയുള്ള സൗകര്യങ്ങളും ഫോണിനൊപ്പം ഷവോമി നൽകുന്നുണ്ട്. ചൈനീസ് വിപണിയിലാണ് ഷവോമി ഫോൺ പുറത്തിറക്കിയിരിക്കുന്നത്.
2 എസിെൻറ 6 ജി.ബി റാമും 64 ജി.ബി സ്റ്റോറേജും ഉൾപ്പെടുന്ന വേരിയൻറിന് ഏകദേശം 34,200 രൂപയാണ് വില. 6 ജി.ബി 128 ജി.ബി വേരിയൻറിന് 37,200 രൂപയായിരിക്കും വില. 8 ജി.ബി റാമും 256 ജി.ബി സ്റ്റോറേജും ഉൾപ്പെടുന്ന ഉയർന്ന വേരിയൻറിന് 41,100 രൂപയും നൽകണം. വയർലെസ്സ് ചാർജറിന് ഏകദേശം 1000 രൂപയും അധികമായി നൽകണം. മാർച്ച് 27 മുതൽ ഫോണിെൻറ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ 3 മുതലായിരിക്കും വിതരണം.
5.99 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്പ്ലേയാവും ഫോണിനുണ്ടാവുക. 403 പി.പി.െഎയാണ് പിക്സൽ ഡെൻസിറ്റി. സ്നാപ്ഡ്രാഗൺ പ്രൊസസറാണ് കരുത്ത് പകരുക. 12 മെഗാപിക്ലിെൻറ ഇരട്ട ഡ്യുവൽ കാമറകളാണ് ഫോണിനുള്ളത്. മൈക്രോണിെൻറയും സോണിയുടെയും ലെൻസുകളാണ് കാമറകൾക്കുള്ളത്. അഞ്ച് മെഗാപിക്സലിെൻറ മുൻ കാമറയാണ് ഫോണിൽ നൽകിയിരിക്കുന്നത്.
കണക്ടിവിറ്റിക്കായി 4ജി എൽ.ടി.ഇ, വൈ-ഫൈ, എൻ.എഫ്.സി, ബ്ല്യൂടുത്ത്, ജി.പി.എസ്, യു.എസ്.ബി ടൈപ്പ് സി പോർട്ട് എന്നിവയാണുള്ളത്. 3400 എം.എ.എച്ച് ബാറ്ററിക്കൊപ്പം ക്യുക്ക് ചാർജ് 3.0യുടെ അതിവേഗ ചാർജിങ് സംവിധാനവുമുണ്ട്.
