വീണ്ടും ഞെട്ടിച്ച് ഷവോമി; 4999 രൂപക്ക് കിടിലൻ സ്മാർട്ട്ഫോൺ
text_fieldsചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി വില കുറഞ്ഞ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. റെഡ് മി 5A ആണ് പുതുതായി എത്തിയ ഫോൺ. 2 ജി.ബി, 3 ജി.ബി എന്നിങ്ങനെ രണ്ട് റാം വേരിയൻറുകളിൽ ഫോൺ വിപണിയിലെത്തും. 5,999, 6,999 എന്നിങ്ങനെയാണ് ഫോണിെൻറ വിലയെങ്കിലും നിലവിൽ ഇരു മോഡലുകൾക്കും 1000 രൂപയുടെ ഡിസ്കൗണ്ട് ഷവോമി നൽകുന്നുണ്ട്.
റെഡ് മി 4Aയുമായി താരത്മ്യം ചെയ്യുേമ്പാൾ 5Aയിൽ വലിയ മാറ്റങ്ങളൊന്നും ഇല്ല. 296 പി.പി.െഎയോട് കൂടി 5 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. 1.4 ജിഗാഹെഡ്സ് ക്വാഡ്-കോർ സ്നാപ്ഡ്രാഗൺ 425 പ്രൊസസറാണ് നൽകിയിരിക്കുന്നത്. 2 ജി.ബിയാണ് റാം. 16 ജി.ബി സ്റ്റോറേജും നൽകിയിരിക്കുന്നു. മൈക്രോ എസ്.ഡി കാർഡ് വഴി സ്റ്റോറേജ് 128 ജി.ബി വരെ വർധിപ്പിക്കാം.
13 മെഗാപിക്സലിെൻറ പിൻ കാമറയും 5 മെഗാപിക്സലിെൻറ മുൻ കാമറയും നൽകിയിരിക്കുന്നു. 4 ജി വോൾട്ട്, 3 ജി, ജി.പി.ആർ.എസ്/എഡ്ജ്, ബ്ലൂടൂത്ത്, വൈ-ഫൈ, മൈക്രോ യു.എസ്.ബി എന്നിവയാണ് കണക്ടിവിറ്റി സൗകര്യങ്ങൾ. ആൻഡ്രോയിഡ് 7.1 അടിസ്ഥാനമാക്കി ഷവോമിയുടെ യൂസർ ഇൻറർഫേസ് എം.െഎ.യു.െഎ 9ലാണ് ഫോണിെൻറ പ്രവർത്തനം.
