Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഓർഡർ ചെയ്തത് വൺപ്ലസ് ​10ടി സ്മാർട്ട്ഫോൺ; പെട്ടി തുറന്നപ്പോൾ 30 രൂപയുടെ സോപ്പ്
cancel

ഓർഡർ ചെയ്തത് വൺപ്ലസ് ​10ടി സ്മാർട്ട്ഫോൺ; പെട്ടി തുറന്നപ്പോൾ 30 രൂപയുടെ സോപ്പ്

text_fields
bookmark_border

മുംബൈ: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിലിലെ ഓഫറ് കണ്ട് 54,999 രൂപ വിലയുള്ള വൺപ്ലസ് 10ടി 5ജി ഓർഡർ ചെയ്തതായിരുന്നു മുംബൈയിലെ സിയോൺ സ്വദേശി അശോക് ഭംഭാനി. എന്നാൽ, അദ്ദേഹത്തിന് ലഭിച്ചതാകട്ടെ 30 രൂപയുടെ സോപ്പും. ആമസോൺ ഓഫർ സെയിലിന്റെ ആദ്യ ദിനം തന്നെ മൊബൈലിന് ഓർഡർ ചെയ്യുകയും വൈകുന്നേരം ഡെലിവറി ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്ന് പാക്ക് തുറന്ന് പരിശോധിച്ചില്ല. തിങ്കളാഴ്ച പാക്ക് തുറന്നപ്പോഴായിരുന്നു ഫോണിന് പകരം പെട്ടിയിൽ സോപ്പുകൾ കണ്ടത്.

ഇത് സംബന്ധിച്ച് പരാതി ആമസോൺ കസ്റ്റമർ സർവീസിലേക്ക് മെയിൽ അയച്ചിട്ടുണ്ടന്നും മറുപടി ലഭിച്ചാൽ കസ്റ്റമർ കെയർ സെന്ററിൽ പരാതി നൽകുമെന്നും അശോക് ഭംഭാനി അറിയിച്ചു. ആമസോണുമായി ചേർന്ന് പ്രവർത്തിക്കുന്ന താനെ ജില്ലയിലെ ഭിവണ്ടിയിലുള്ള ഗ്രീൻ മൊബൈൽസാണ് പാക്ക് ഡെലിവറി ചെയ്തിരിക്കുന്നത്.

ആഗസ്ത് തുടക്കത്തിലാണ് വൺ പ്ലസ് 10ടി ഇന്ത്യയിൽ അവതരിപ്പിച്ചത്. 54,999 രൂപയാണ് ഹാൻഡ്‌സെറ്റിന്റെ വില. ഇപ്പോൾ നടക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ ഐഫോണടക്കമുള്ള സ്മാർട്ട്ഫോണുകൾക്ക് വലിയ ഓഫറുകളാണുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Amazon user orders Oneplus 10T, gets soap bar in a box
Next Story