ഒരു വർഷം വാലിഡിറ്റിയുള്ള 1,499 രൂപയുടെ പുതിയ പ്ലാനുമായി ബി.എസ്.എൻ.എൽ
text_fieldsഒരു വർഷം വാലിഡിറ്റിയുള്ള പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബി.എസ്.എൻ.എൽ. സെപ്തംബർ ഒന്നുമുതൽ ലഭ്യമാകുന്ന പുതിയ 1,499 രൂപയുടെ പ്ലാനിലൂടെ 365 ദിവസത്തേക്ക് സൗജന്യ വോയിസ് കോളുകൾ ലഭിക്കും. ദിനംപ്രതി 250 സൗജന്യ മിനിറ്റുകളും 100 എ.എം.എസുകളുമാണ് ലഭിക്കുക. 250 മിനിറ്റ് പരിധി കഴിഞ്ഞാൽ, ബേസ് പ്ലാൻ പ്രകാരം ചാർജ് ഇൗടാക്കുന്നതായിരിക്കും.
വരുന്ന മൂന്ന് മാസത്തിനുള്ളിൽ ഇൗ പ്ലാൻ ചെയ്താൽ 30 ദിവസം അധിക വാലിഡിറ്റിയും കമ്പനി ഒാഫർ ചെയ്യുന്നുണ്ട്. ഫലത്തിൽ 395 ദിവസം വാലിഡിറ്റി ലഭിക്കും. അതേസമയം, പ്ലാനിൽ ആകെ 24 ജിബി ഇൻറർനെറ്റ് ഡാറ്റ മാത്രമാണ് 1,499 രൂപയുടെ പ്ലാനിലൂടെ ലഭിക്കുക. കോളുകൾക്ക് മാത്രം പ്രാധാന്യം നൽകുന്നവർക്ക് ഒരു വർഷത്തേക്ക് ചെയ്യാവുന്ന ഏറ്റവും നല്ല പ്ലാനാണ് ബി.എസ്.എൻ.എൽ അവതരിപ്പിച്ചിരിക്കുന്നത്. സി-ടോപ്അപ്, സെൽഫ്കെയർ, വെബ് പോർട്ടൽ എന്നിവ വഴി പുതിയ 1,499 രൂപയുടെ പ്ലാൻ ചെയ്യാം.

