ദിവസ പരിധിയില്ലാതെ 50 ജിബി, 100 ജിബി, 600 ജിബി ഡാറ്റ നൽകുന്ന കിടിലൻ പ്ലാനുകളുമായി ബി.എസ്.എന്‍.എല്‍
text_fieldsറിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വി.ഐ (വോഡഫോണ്‍ ഐഡിയ) തുടങ്ങിയ കമ്പനികളോട് കിടപിടിക്കാനായി പുതിയ കിടിലൻ ഡാറ്റാ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബി.എസ്.എന്‍.എല്‍ (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്). 447 രൂപയുടെ ഡാറ്റാ പ്ലാനാണ് ബി.എസ്.എ.ന്എല് ഉപയോക്താക്കൾക്കായി കൊണ്ടുവന്നിരിക്കുന്നത്. 60 ദിവസം വാലിഡിറ്റിയുള്ള പ്ലാനിൽ 100 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഒാഫർ ചെയ്യുന്ന മുഴുവന്‍ ഡാറ്റയും ദിവസ പരിധിയില്ലാതെ ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് കഴിയും എന്നതാണ് ഇൗ പ്ലാനിെൻറ പ്രത്യേകത.
വെറും ഡാറ്റ മാത്രമല്ല പുതിയ പ്ലാനിലൂടെ ബി.എസ്.എൻ.എൽ വാഗ്ദാനം ചെയ്യുന്നത്. ഒപ്പം ദിവസം 100 സൗജന്യ എസ്.എം.എസുകളും വോയിസ് കാള്‍ സേവനവും 60 ദിവസത്തേക്ക് ആസ്വദിക്കാം. ഇതിന് പുറമേ ഈറോസ് നൗ ഒടിടി സേവനവും ഉപയോഗിക്കാനാവും.
ഇത് കൂടാതെ 247 രൂപയുടെയും 1999 രൂപയുടെയും പ്ലാനുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 30 ദിവസത്തേക്ക് 50 ജിബി ഡാറ്റയാണ് 247 രൂപാ പ്ലാനിൽ നൽകുന്നത്. അതേ വാലിഡിറ്റിവരെ ഉപയോഗിക്കാനായി ദിവസവും 100 എസ്.എം.എസുകളും സൗജന്യ കോൾ സേവനവും ഇൗ പ്ലാനിലും നൽകിയിട്ടുണ്ട്. 500 ജിബി ഡാറ്റയാണ് 1999 രൂപയുടെ പ്ലാനിൽ വാഗ്ദാനം ചെയ്യുന്നത്. ഒരു വർഷം വാലിഡിറ്റിയുള്ള ഇൗ പ്ലാനിൽ 100 ജിബി അധികഡാറ്റയും കമ്പനി ഇപ്പോൾ നൽകുന്നുണ്ട്. അതോടെ ആകെ 600 ജിബി ഡാറ്റയായി. ഇതിലും സൗജന്യ കോൾ, എസ്.എം.എസ് സേവനങ്ങൾ ലഭ്യമാകും.

