Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്​പെയ്ഡെക്സ് ദൗത്യം: ട്രയൽ പൂർത്തിയായെന്ന് ഐ.എസ്.ആർ.ഒ; ഉപഗ്രഹങ്ങൾ സുരക്ഷിത അകലത്തിലെന്ന് ബഹിരാകാശ ഏജൻസി

text_fields
bookmark_border
സ്​പെയ്ഡെക്സ് ദൗത്യം:  ട്രയൽ പൂർത്തിയായെന്ന് ഐ.എസ്.ആർ.ഒ; ഉപഗ്രഹങ്ങൾ സുരക്ഷിത അകലത്തിലെന്ന് ബഹിരാകാശ ഏജൻസി
cancel

ബംഗളൂരു: സ്​പെയ്ഡെക്സ് ദൗത്യം നടപ്പാക്കുന്നതിന് മുന്നോടിയായി പരീക്ഷണം നടത്തി ഐ.എസ്.ആർ.ഒ. ഞായറാഴ്ച പുലർച്ചെയാണ് ഐ.എസ്.ആർ.ഒയുടെ പരീക്ഷണം നടന്നത്. രണ്ട് ഉപഗ്രഹങ്ങളേയും ആദ്യം 15 മീറ്റർ അടുത്തേക്കും പിന്നീട് മൂന്ന് മീറ്ററിനടുത്തേക്കും എത്തിച്ചു. പിന്നീട് അവയെ സുരക്ഷിത അകലത്തേക്ക് മാറ്റി. വിവരങ്ങൾ വിലയിരുത്തിയതിന് ശേഷം ഡോക്കിങ് എപ്പോൾ വേണമെന്നതിൽ തീരുമാനമെടുക്കുമെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു.

ബ​ഹി​രാ​കാ​ശ​ത്ത് വേ​ർ​പെ​ട്ട ര​ണ്ടു പേ​ട​ക​ങ്ങ​ളും ഒ​ന്നാ​യി ചേ​രു​ന്ന സ്പേസ് ഡോ​ക്കി​ങ് പ്രക്രിയ ജ​നു​വ​രി ഏ​ഴി​ന് പൂ​ർ​ത്തി​യാ​ക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ജ​നു​വ​രി ഒമ്പതിലേക്ക് ഐ.എസ്.ആർ.ഒ മാറ്റിയിരുന്നു. 500 മീറ്ററിൽ നിന്ന് 225 മീറ്ററിലേക്ക് അകലം കുറക്കുന്നതിനിടെ ത്രസ്റ്ററുകൾ പ്രവർത്തിച്ചപ്പോൾ വേഗം കൂടി പോവുകയും വീണ്ടും ഉപഗ്രഹങ്ങളുടെ അകലം കൂട്ടുകയും ചെയ്യേണ്ടി വന്നിരുന്നു. തുടർന്ന് ഏഴ് കിലോമീറ്ററിലേക്ക് വർധിപ്പിച്ച ശേഷമാണ് വീണ്ടും അകലം കുറച്ചു തുടങ്ങിയത്.

2035ഓ​ടെ ബ​ഹി​രാ​കാ​ശ​ത്ത് സ്വ​ന്തം നി​ല​യം സ്ഥാ​പി​ക്കു​ക​യെ​ന്ന ച​രി​ത്ര ദൗ​ത്യ​ത്തി​ലേ​ക്ക് നി​ർ​ണാ​യ​ക ചു​വ​ടാ​യാണ് ഐ.​എ​സ്.​ആ​ര്‍.​ഒ​യു​ടെ സ്പെ​യ്ഡെ​ക്സ് വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചത്. ചേ​സ​ര്‍ (എ​സ്.​ഡി.​എ​ക്‌​സ്. 01), ടാ​ര്‍ഗ​റ്റ് (എ​സ്.​ഡി.​എ​ക്‌​സ്. 02) ഉ​പ​ഗ്ര​ഹ​ങ്ങ​ളാണ് സ്പെ​യ്ഡെ​ക്സിൽ ഉള്ളത്. കൂ​ടാ​തെ 24 പ​രീ​ക്ഷ​ണോ​പ​ക​ര​ണ​ങ്ങ​ള്‍ കൂ​ടി ദൗ​ത്യ​ത്തി​ലു​ണ്ട്. റോ​ക്ക​റ്റി​ന്‍റെ മു​ക​ള്‍ഭാ​ഗ​ത്തു​ള്ള ഓ​ര്‍ബി​റ്റ​ല്‍ എ​ക്‌​സ്പെ​രി​മെ​ന്റ​ല്‍ മൊ​ഡ്യൂ​ളി​ലാ​ണ് (POEM) ഈ ​ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഭൂ​മി​യെ ​ചു​റ്റു​ക.

സ്പെ​യ്ഡെ​ക്സ് ദൗത്യത്തിന്‍റെ ഭാഗമായി പോയെം-4ൽ സ്ഥാപിച്ചിരുന്ന റോബോട്ടിക് കൈയും ബഹിരാകാശത്തെ മാലിന്യങ്ങൾ പിടിച്ചെടുക്കാനുള്ള റോബോട്ടിക് കൈയും (റോബോട്ടിക് ആം) കഴിഞ്ഞ ദിവസങ്ങളിൽ വിജയകരമായി പ്രവ‍ർത്തിപ്പിച്ചിരുന്നു. പോയം-4ന്‍റെ പ്ലാറ്റ്ഫോമിൽ നിന്ന് നാല് ജോയിന്‍റുകൾ ഉപയോഗിച്ചാണ് റോബോട്ടിക് കൈ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. ബഹിരാകാശത്ത് ഒഴുകി നടക്കുന്ന ചെറിയ ഉപഗ്രഹ ഭാഗങ്ങളെയും മാലിന്യങ്ങളെയും പിടിച്ചെടുക്കാനും ചേർത്തുവെക്കാനും റോബോട്ടിക് കൈക്ക് സാധിക്കും.

ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ​മാ​യ ചാ​ന്ദ്ര​യാ​ന്റെ അ​ടു​ത്ത​ഘ​ട്ട​ത്തി​നും മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്ത് എത്തി​ക്കു​ന്ന​തി​നു​ള്ള ഗ​ഗ​ന്‍യാ​നി​നും ഡോ​ക്കി​ങ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വും. ഭാ​ര​തീ​യ അ​ന്ത​രീ​ക്ഷ സ്റ്റേ​ഷ​ന്‍ എ​ന്ന​ പേ​രി​ല്‍ ഇ​ന്ത്യ വി​ഭാ​വ​നം ​ചെ​യ്യു​ന്ന ബ​ഹി​രാ​കാ​ശ​നി​ല​യ​വും ഇ​തു​പോ​ലെ വ്യ​ത്യ​സ്ത പേ​ട​ക​ങ്ങ​ള്‍ ഒ​രു​മി​ച്ചു ചേ​ര്‍ത്തു​ കൊ​ണ്ടാ​വും നി​ര്‍മി​ക്കു​ക.നി​ല​വി​ല്‍ യു.​എ​സ്, റ​ഷ്യ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് സ്‌​പെ​യ്സ് ഡോ​ക്കി​ങ് ന​ട​പ്പാ​ക്കി​യ​ത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Isro SpaDeX docking: Satellites moved back to safe distance
Next Story