Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
‘ഗൂഗിൾ മാപ്സിന് വേണ്ടി ‘മാപ്മൈഇന്ത്യ’യെ പുറത്താക്കി’; സ്വദേശി എതിരാളികളെ ഞെരുക്കുന്ന ടെക് ഭീമനെതിരെ സി.ഇ.ഒ രോഹൻ വർമ
cancel

‘ഗൂഗിൾ മാപ്സിന് വേണ്ടി ‘മാപ്മൈഇന്ത്യ’യെ പുറത്താക്കി’; "സ്വദേശി" എതിരാളികളെ ഞെരുക്കുന്ന ടെക് ഭീമനെതിരെ സി.ഇ.ഒ രോഹൻ വർമ

text_fields
bookmark_border

ഇന്ത്യൻ നാവിഗേഷൻ ആപ്പായ മാപ് മൈ ഇന്ത്യയുടെ (MapmyIndia) സി.ഇ.ഒ രോഹൻ വർമ അമേരിക്കൻ ടെക് ഭീമൻ ഗൂഗിളിനെതിരെ രംഗത്ത്. "സ്വദേശി" എതിരാളികളെ ഞെരുക്കി തളർത്തിക്കൊണ്ടുള്ള ഗൂഗിളിന്റെ മത്സര വിരുദ്ധ പ്രവർത്തനങ്ങൾ ഇന്ത്യൻ ഉപഭോക്താക്കളെയും സമ്പദ്‌വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുന്നതായി രോഹൻ വർമ പറഞ്ഞു.

2020ൽ മാപ്മൈഇന്ത്യയുടെ ആൻഡ്രോയ്ഡ് ആപ്പ്, പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കം ചെയ്ത സംഭവത്തെ കുറിച്ചും അദ്ദേഹം മനസുതുറന്നു. ‘‘2020-ലെ കോവിഡ് സമയത്ത്, മാപ്മൈഇന്ത്യയുടെ നാവിഗേഷൻ ആപ്പ്, ആളുകൾക്ക് അടുത്തുള്ള കണ്ടെയ്‌ൻമെന്റ് സോണുകളും ടെസ്റ്റിങ്, ചികിത്സാ സെന്ററുകളും കാണിച്ചുകൊടുത്ത്, അവരെ സുരക്ഷിതമായിരിക്കാൻ സഹായിച്ചിരുന്നു. ഇത് ഗൂഗിൾ മാപ്സിന് (Google Maps) നൽകാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ ഗൂഗിൾ, മാപ്മൈഇന്ത്യയുടെ ആപ്പ്, പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തെ’ന്നും അദ്ദേഹം വെളിപ്പെടുത്തി.

ഗൂഗിൾ ഒരു മത്സര വിരുദ്ധ കുത്തകയാണെന്ന് വ്യാവസായിക, സർക്കാർ തലത്തിലുള്ളവർക്കും വിഷയം വിശദമായി പഠിച്ചവർക്കും പൊതുവായി അറിയുന്ന കാര്യമാണ്. അത് മത്സര വിരുദ്ധ പ്രവർത്തനങ്ങളിലൂടെ പുത്തൻപുതിയ വിപണികളിലുടനീളം അതിന്റെ കുത്തക നിലനിർത്തുന്നു. ഇതര ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ, ആപ്പ് സ്റ്റോറുകൾ, മാപ്പുകൾ പോലുള്ള ആപ്പുകൾ തുടങ്ങിയവ സ്മാർട്ട്ഫോൺ നിർമാതാക്കൾക്കും ഉപയോക്താക്കൾക്കുമിടയിൽ വ്യാപിക്കുന്നത് ഗൂഗിൾ ഏറെക്കുറെ അസാധ്യമാക്കിയിരിക്കുന്നു. -രോഹൻ വർമ ഒരു പ്രസ്താവനയിൽ പറഞ്ഞു.

വി​പ​ണി​ക​ളി​ൽ ത​ങ്ങ​ളു​ടെ ആ​ധി​പ​ത്യം ദു​രു​പ​യോ​ഗം ചെ​യ്ത​തി​ന് ഗൂ​ഗ്ളി​ന് ഒ​ക്ടോ​ബ​റി​ൽ കോ​മ്പ​റ്റീ​ഷ​ൻ ക​മീ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (സി.​സി.​ഐ) 1337.76 കോ​ടി രൂ​പ പി​ഴ ചു​മ​ത്തിയിരുന്നു. വാ​ണി​ജ്യ​താ​ൽ​പ​ര്യ​ത്തി​ന് അ​നു​സ​രി​ച്ച് ആ​ൻ​ഡ്രോ​യ്ഡ് മൊ​ബൈ​ലു​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്ത​തി​നായിരുന്നു പി​ഴ. ഉപയോക്താക്കളെ വര്‍ധിപ്പിക്കുക എന്ന ആത്യന്തിക ഉദ്ദേശ്യത്തിലാണ് ഗൂഗിള്‍ പ്രവര്‍ത്തിക്കുന്നതെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ ബിസിനസ് രീതികളില്‍ മാറ്റം വരുത്താനും സിസിഐ ഗൂഗിളിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാൽ സി.​സി.​ഐ ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പീ​ൽ ട്രൈ​ബ്യൂ​ണ​ലാ​യ എ​ൻ.​സി.​എ​ൽ.​എ.​ടി​യെ​ ഗൂഗിൾ സമീപിച്ചു. ഇ​ത് ഇ​ന്ത്യ​ൻ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും തി​രി​ച്ച​ടി​യാ​കു​മെ​ന്നും മൊ​ബൈ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ്പീ​ൽ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​താ​യും ഗൂ​ഗ്ൾ വ​ക്താ​വ് അ​റി​യി​ച്ചു. സി.​സി.​ഐ തീ​രു​മാ​നം ഇ​ന്ത്യ​ൻ ഉ​പ​യോ​ക്താ​ക്ക​ളെ സു​ര​ക്ഷാ​ഭീ​ഷ​ണി​ക​ളി​ലേ​ക്ക് ത​ള്ളി​വി​ടു​മെ​ന്നും ക​മ്പ​നി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - 'MapMyIndia' kicked out from Playstore for Google Maps - CEO Rohan Verma
Next Story